മണ്ണാര്‍ക്കാട്:കോവിഡ് 19 മഹാമാരി പടര്‍ന്ന് പിടിക്കുന്ന സമയത്തും പെട്രോള്‍ വില വര്‍ധിപ്പിച്ച് ലിറ്റിന് നൂറ് രൂപയാക്കിയ കേന്ദ്ര സര്ക്കാ ര്‍ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധിച്ചു.വിലവര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പെട്രോളിന് സബ്ഡിസി നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം യൂത്ത് കോണ്‍ഗ്രസ് പ്ര ക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി പറഞ്ഞു.എം അജേഷ് അധ്യക്ഷനായി.വീരാന്‍ വി പി, ഷമീര്‍ ആനോടന്,അനീഫ,സുദര്ശന്,അര്ജുന് തുടങ്ങിയവര്‍ പങ്കെ ടുത്തു.
