തച്ചനാട്ടുകര: കോവിഡ് രോഗ വ്യാപന പ്രദേശങ്ങളില്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് മഹാ മാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ടിയു ‘കരുതല്‍ സ്പര്‍ശം’ പദ്ധതിയിലൂടെ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ വിത രണം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം.സലീമിന് കൈമാറി.കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സലീം നാലകത്ത്,ട്രഷറര്‍ കെ.ജി. മണികണ്ഠന്‍,കെ.എ.മനാഫ് പ്രസംഗിച്ചു.ദുരിതബാധിതര്‍ക്ക് ഭക്ഷണം, മരുന്ന്,അവശ്യ വസ്തുക്കള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഡാറ്റാ റീചാര്‍ജ് പാക്കേജ് തുടങ്ങിയവക്കായി രണ്ടു ലക്ഷത്തോളം രൂപ യുടെ പദ്ധതിയാണ് ഉപജില്ലയില്‍ നടപ്പാക്കുന്നത്.