മണ്ണാര്‍ക്കാട് :ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് മദര്‍കെയര്‍ ഹോസ്പിറ്റല്‍ മഴക്കോട്ടുകള്‍ നല്‍കി.മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജ ര്‍ റിന്റോ തോമസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പി ടി ഉമ്മറിന് മഴക്കോട്ടുകള്‍ കൈമാറി.ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീ വ് ഓഫീസര്‍ വിനോദ്,പിആര്‍ഒ രാജീവ്,സിവില്‍ ഡിഫന്‍സ് കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജിമോന്‍,രാജേഷ്,സിവില്‍ ഡിഫന്‍സ് പ്രവ ര്‍ത്തകരായ ഷമീര്‍,ജംഷീദ് എന്നിവര്‍ പങ്കെടുത്തു.