അഗളി:അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ ശിച്ചു.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 10 പേരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടി പുതിയ കെട്ടിടം,ആംബുലന്‍സ് എന്നി വ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താ മെന്ന് എംഎല്‍എ ഉറപ്പു നല്‍കി.ഫീല്‍ഡ് ജീവനക്കാരുടെ കാര്യക്ഷ മമായ പ്രവര്‍ത്തനത്തിനായി രണ്ട് ലാപ് ടോപ്പ്,പ്രിന്റര്‍ എന്നിവ രണ്ട് ദിവസത്തിനകം എത്തിക്കാമെന്നും എംഎല്‍എ അറിയിച്ചു. കഴി ഞ്ഞ ദിവസങ്ങളില്‍ കോവിഡ് മയി ബന്ധപ്പെട്ട് ഊരുകളില്‍ നടത്തി യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.വട്ടലക്കി,പുതൂര്‍ എന്നീ പ്രാഥമിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി.
ഡോക്ടര്‍മാരായ വിനീത്, സാജന്‍ ബാബു,പുതൂര്‍ പഞ്ചായത്ത് പ്രസി ഡന്റ് ജ്യോതി അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ അനി പെട്ടിക്കല്‍, എം സി ഗാന്ധി, പഞ്ചായത്ത് മെമ്പര്‍ മാരായ സെ ന്തില്‍, ശാലിനി, അനിത, രുക്മിണി, ലത എന്നിവരും, ഷിബു സിറി യക്, ജോബി കുരീക്കാട്ടില്‍, കനകരാജ്, മണികണ്ഠന്‍, പി എല്‍ ജോര്‍ ജ്, സലാം, സണ്ണി, കുപ്പു സാമി,ഹനീഫ തുടങ്ങിയവരും സംബന്ധിച്ചു
ഷോളയൂരില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാളിസ്വാമി, ബ്ലോക്ക് മെമ്പര്‍ ഷാജു, വാര്‍ ഡ് മെമ്പര്‍ ലത,ശാലിനി,അനിത,രുഗ്മിണി, അട്ടപ്പാടി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷിബു, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രസന്നകുമരി, സേതുലക്ഷ്മി, ശ്രീമോള്‍,സ്റ്റാഫ് നഴ്‌സ് ജിയേഷ്, ആശ വര്‍ക്കര്‍ ,ആശുപത്രി ജീവനക്കാര്‍ ജാഫര്‍, ആണ്ടവന്‍,എന്നിവര്‍ പങ്കെടുത്തു. ജോയ്‌മോന്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.