മണ്ണാര്‍ക്കാട്:ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 5000 രൂപ 10 മാസ ത്തേക്ക് പലിശ ഹരിത വായ്പ നല്‍കുന്ന കോവിന്‍ ടു സ്‌കൂള്‍ പലിശ രഹിത വിദ്യാഭ്യാസ വായ്പ പദ്ധതിയുമായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്. കോവിഡ് മൂലം പല കുടുംബങ്ങളുടെയും വരുമാനം നിലച്ച സാഹ ചര്യത്തില്‍ കുട്ടികളുടെ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാ ണ് പദ്ധതി നടപ്പാക്കുന്നത്.ഈ വായ്പ എടുക്കുന്നവരില്‍ നിന്നും 100 രൂപ പ്രത്യേക പൊതു നന്‍മ ഫണ്ടിലേക്ക് കുടുംബശ്രീ യൂണിറ്റുകള്‍ സ്വരൂപിക്കും.അര്‍ഹതപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നിത നാണ് ഈ തുക ഉപയോഗിക്കുക.മൂന്ന് കിലോ അരിയുടെ വിലയായ 100 രൂപയാണ് ഒരാളില്‍ നിന്നും സ്വരൂപിക്കുന്നത്.ഈ തുക കുടുംബ ശ്രീ യൂണിറ്റുകള്‍ സമാഹരിച്ച് സിഡിഎസിനെ ഏല്‍പ്പിക്കണം.
മഹാമാരിയുടെ പ്രയാസമേറിയ കാലഘട്ടത്തില്‍ പരസ്പരം സഹായ ത്തിന്റേയും സഹകരണത്തിന്റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചാ ണ് ഇത്തരത്തില്‍ തുക സമാഹരിക്കുന്നത്.ഓണത്തിന് അര്‍ഹരുടെ വീടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുകയെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്ത മന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബാങ്ക് നടപ്പിലാക്കിയ കോവിന്‍ ടു ട്രേഡ് പദ്ധതി ഈ വര്‍ഷവും തുടരുന്നുണ്ട്.ബാങ്ക് പരിധിയിലെ കച്ചവടക്കാര്‍ക്ക് രണ്ട് വ്യാപാരികളുടെ ജാമ്യത്തിന്‍മേലും ടേണോവറിന്റേയും വ്യാപാര ലൈസന്‍സ് തുടങ്ങിയ മറ്റ് നിബന്ധനകളുടേയും അടി സ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെ 15 മാസക്കാലത്തേക്ക് പ്രത്യേക വായ്പ അനുവദിക്കുന്നതാണ്.ആദ്യ മൂന്ന് മാസം തിരിച്ചടവ് നിര്‍ബ ന്ധമില്ല.375 രൂപയുടെ 300 ദിവസ തവണകളായി തിരിച്ചടച്ച് വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്.വായ്പാ അപേക്ഷകള്‍ വ്യാപാ രികളുടെ സംഘടനയുടെ ശുപാര്‍ശയോടു കൂടി സമര്‍പ്പിക്കേണ്ടതാ ണെന്നും ബാങ്ക് സെക്രട്ടറി അറിയിച്ചു.