മണ്ണാര്‍ക്കാട്:ഉത്പാദിപ്പിച്ച കപ്പ വിറ്റഴിക്കാനാകാതെ വിഷമവൃത്ത ത്തിലായ കര്‍ഷകനെ സഹായിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ചങ്ങ ലീരിയിലെ കര്‍ഷകനായ ഷെരീഫിനാണ് മല്ലി യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ തുണയായത്. പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ മൂപ്പെത്തി യ ഒന്നര ടണ്ണിലേറെ കപ്പയുണ്ട്.ലോക്ക് ഡൗണ്‍ നീണ്ട് പോയാല്‍ കപ്പ നശിക്കുമെന്ന ആശങ്ക വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു.കര്‍ഷകന്റെ പ്രയാസം മനസ്സിലാക്കിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിലക്കെടുത്ത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.വാര്‍ഡിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് കപ്പ വീട്ടിലെത്തിച്ച് നല്‍കി യത്.
സാധാരണ ഏപ്രില്‍,മെയ് മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ 15 മുതല്‍ 20 രൂപ വരെ കപ്പയ്ക്ക് ലഭിച്ചിരുന്നതാണ്.എന്നാല്‍ ഈ വര്‍ ഷം വില്‍ക്കാന്‍ തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയായി.ബാങ്ക് വായ് പെയെടുത്ത് ഇറക്കിയ കപ്പ വിളവെടുത്ത് എന്ത് ചെയ്യണമെന്നറി യാതെ കുഴങ്ങിയ കര്‍ഷകനാണ് യൂത്ത് ലീഗിന്റെ അനുകരണീ യമായ പ്രവര്‍ത്തനം താങ്ങായത്.വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചാ യത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വ്വഹിച്ചു. കുമരംപുത്തൂ ര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അസീസ് പച്ചീരി,യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് പച്ചീരി,മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് പടിഞ്ഞാറ്റി,വാര്‍ഡ് മെമ്പര്‍ സിദ്ദീഖ്,ശാഖ മുസ്ലിം ലീഗ് ഭാരവാഹി കളായഹംസ എന്‍ വി, ബഷീര്‍, എം, അസീസ് എം കെ, യൂത്ത് ലീഗ് ഭാരവാഹികളായ ഷരീഫ് എന്‍, റഷീദ് എന്‍ വി, ഫൈസല്‍ എം, റിയാസ് പി, ഷഫീഖ് എന്‍,എംഎസ്എഫ് ഭാരവാഹികളായ അല്‍ ത്താഫ്,മുസ്തഫ എം,റാഷിദ് എന്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.