കോട്ടോപ്പാടം:ഒന്ന് വില്ലേജ് പരിധിയിലെ അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട് പ്രദേശത്ത് വനംവകുപ്പിന്റെ അപ്രഖ്യാപിത സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങള്‍ 1970ന് മുമ്പ് തന്നെ കര്‍ഷകരുടെ കൈവശത്തിലുള്ളതും വീട് വെച്ച് താമസിക്കുന്നതും കൃഷി ചെയ്തു വരുന്നതുമാണ്.1958-1965 കാലത്ത് വിലകൊടുത്ത് വാങ്ങിയതാണെ ന്ന് മാത്രവുമല്ല വില്ലേജില്‍ നികുതി അടച്ചു വരുന്നതുമാണ്. പട്ടയ ത്തിന് അര്‍ഹതയുള്ള കര്‍ഷകരെ കണ്ടെത്തു ന്നതിന് വേണ്ടി 1992-1993 കാലഘട്ടത്തില്‍ വനം റെവന്യു വകുപ്പു കള്‍ നടത്തിയ പരിശോധനയില്‍ കര്‍ഷകര്‍ക്ക് പട്ടയത്തിന് അര്‍ഹ തയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതാണ്.എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളില്‍ കൃഷി ഭൂമിയില്‍ കയറി സര്‍വേ നടത്തി ജണ്ട കെട്ടല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ലോക്ക് ഡൗണിന്റെ മറവില്‍ വനം ഉദ്യോ ഗസ്ഥര്‍ സാധാരണക്കാര്‍ താമസിച്ച് വരുന്ന വീടുകളുടെ മുറ്റത്ത് ഉള്‍പ്പടെ സര്‍വേ കല്ല് കുഴിച്ചിട്ടിരിക്കുകയാണെന്നും കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു.കര്‍ഷക ദ്രോഹ നടപടിയായ സര്‍വേ അടിയന്തരമായി നിര്‍ത്തി വെക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തി റങ്ങുമെന്നും സമിതി വ്യക്തമാക്കി.സി.പി.ഷിഹാബ് മാസ്റ്റര്‍ അധ്യ ക്ഷനായി.ഉമ്മര്‍ മനച്ചിതൊടി,ഉസ്മാന്‍.സി.കെ,ജോയി പരിയാത്ത്, ഖാലിദ് ടിഎം,തങ്കച്ചന്‍ തുണ്ടത്തില്‍,ഷൗക്കത്ത് കെ,രാജന്‍ കരടി യോട് എന്നിവര്‍ സംസാരിച്ചു.