തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി യേക്കും.ഇത് സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപി ക്കും.സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമാ യിരുന്നു ഇന്നലെ.ഇത് 10 ശതമാനത്തില്‍ താഴുന്നതും വരെ നിയന്ത്ര ണങ്ങള്‍ തുടരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.ലോക്ക് ഡൗ ണ്‍ തുടരുമെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ബാധിക്കാത്ത തരത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. സ്വര്‍ണക ടകള്‍,തുണികടകള്‍,ചെരിപ്പുകടകള്‍,കുട്ടികളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ ത്തിക്കാന്‍ അനുമതി നല്‍കും.ഹോം ഡെലിവറിയും പ്രോത്സാഹി പ്പിക്കും.ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ 50 ശതമാനം തൊഴി ലാളികളോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും.സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും ഇളവു അനുവദിച്ചേക്കും.കള്ളുഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേ ക്കും.മദ്യശാലകള്‍ ലോക്ക് ഡൗണിന് ശേഷം മാത്രമേ തുറക്കൂ. വാര്‍ത്ത കടപ്പാട്: മലയാള മനോരമ

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!