അലനല്ലൂര്‍ : മഹാമാരി കാലത്ത് ക്ലാസ് റൂം പഠനം അസാധ്യമായ കുട്ടികള്‍ക്ക് നൂതന സാങ്കേതികവിദ്യയിലൂടെ നേരിട്ട് കണ്ടും കേട്ടും പഠന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അധ്യാപക കൂട്ടായ്മ യുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം നടത്തി.ഗൂഗിള്‍ ക്ലാസ് റൂം ,ജാം ബോര്‍ഡ് ,വാട്‌സാപ്പ് ലൈവ്ക്ലാസ് റൂം വഴി അമ്പതോ ളം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തനങ്ങ ള്‍ക്കാണ് -വഴിവിളക്ക് – നാലാംക്ലാസ് സംസ്ഥാന കൂട്ടായ്മ വെബ്ബിനാര്‍ വഴി വേദിയൊരുക്കിയത്. വിദ്യാഭ്യാസ വിദഗ്ധന്‍ ആയഡോ: ടി. പി കലാ ധരന്‍ ഉദ്ഘാടനം ചെയ്തു.യൂസഫ്പുല്ലിക്കുന്നന്‍, ദില്‍ഷാന ബഷീര്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരി പി. പൗലോസ് ,ടി.രാജീവ് പെരിങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി അറുപതിലധികം അധ്യാപകര്‍ പങ്കെടുത്തു.