കാട്ടാന തെങ്ങും റബ്ബറും നശിപ്പിച്ചു

കോട്ടോപ്പാടം:വന്യമൃഗശല്ല്യം തുടര്‍ക്കഥയായതോടെ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറയില്‍ ജനജീവിതം ദുസ്സഹമാകുന്നു. കാ ട്ടാനയും പുലിയുമടക്കമുള്ള കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്നതിനാല്‍ ഗ്രാമത്തില്‍ ജീവിതം ഭീതിയുടെ നിഴലിലാണ്.ജനവാസമേഖല യി ലിറങ്ങുന്ന കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നു.കാട്ടുമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെയും വോട്ടയാടുന്നതോടെ നിസ്സഹായവസ്ഥയി ലാണ് വനയോരഗ്രാമവാസികള്‍.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അമ്പലപ്പാറയിലെത്തിയ കാട്ടാന ആലുങ്ങല്‍ ബഷീറിന്റെ തെങ്ങും റബ്ബര്‍മരവും കുത്തിമ റിച്ചിട്ടു.കടപുഴകിയ റബ്ബര്‍മരം ബഷീറിന്റെ വീടിന് മുകളില്‍ പതിക്കുകയും മേല്‍ക്കൂരയിലെ ഓടുകള്‍ തകരുകയും ചെയ്തു. ആ ളപായമുണ്ടായില്ല.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പ ലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മടങ്ങി.

അമ്പലപ്പാറ മേഖലയില്‍ വന്യജീവി ശല്ല്യം അധികരിച്ച് വരുന്നതാ യാണ് നാട്ടുകാര്‍ പറയുന്നത്.വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കാപ്പുപറമ്പ്,തിരുവിഴാംകുന്ന്,അമ്പലപ്പാറ ഗ്രാമങ്ങളില്‍ വന്യജീ വികളെത്തുന്നതും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാ ണ്.ഒരു മാസം മുമ്പ് കരടിയോടില്‍ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടി നെ വന്യജീവി ആക്രമിച്ച് കൊന്നിരുന്നു.രണ്ടാഴ്ചകള്‍ക്ക് മുമ്പ് കാപ്പു പറമ്പ് ചൂരിയോടില്‍ മേയാന്‍ വിട്ട നാല് ആടുകളെ വന്യജീവി കൊ ന്ന് തിന്നിരുന്നു.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മില്ലുംപടിയില്‍ തെരുവുനാ യയെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്തുന്നതോടെ ജനങ്ങളുടെ ഭീതിയും ഇരട്ടിപ്പിക്കുന്നു.പുലര്‍ച്ചെ ജോലിക്കിറങ്ങുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയാണ് കാട്ടാനയുടേയും പുലിയു ടേയും വിഹാരം വല്ലാതെ പ്രയാസത്തിലാക്കുന്നത്.വന്യജീവി ശല്ല്യം രൂക്ഷമാകുമ്പോഴും പരിഹാരം കാണാന്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ശാശ്വതമായ നടപടികളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടു ത്തണമെന്നും ഭീതിയില്ലാതെ ജീവിക്കാന്‍ അധികൃതര്‍ സാഹചര്യ മൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!