കോട്ടോപ്പാടം:സി.പി.എം മുറിയക്കണ്ണി ബ്രാഞ്ച്, ഡി.വൈ.എഫ്.ഐ. മുറിയക്കണ്ണി യൂണിറ്റ്, ഹോപ്‌സ് ഓഫ് മുറിയക്കണ്ണി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുറിയക്കണ്ണിയിലെ വളരെ പ്രയാസം നേ രിടുന്ന 25 ഓളം കുടുംബങ്ങള്‍ക്ക് നിത്യോപയോഗ ഭക്ഷ്യക്കിറ്റ് വിത രണം ചെയ്തു.കിറ്റിന്റെ പ്രതീകാത്മക വിതരണോദ്ഘാടനം സി.പി. ഐ.എം. ബ്രാഞ്ച് കമ്മറ്റിയംഗം അബ്ബാസ് കൊങ്ങത്ത് ഹോപ്സിന്റെ പ്രവര്‍ത്തകന്‍ മലയില്‍ മുനീറിന് നല്‍കി നിര്‍വഹിച്ചു.റേഷന്‍ കട കളില്‍ നിന്നും സ്‌കൂള്‍ കുട്ടികളുടെ കിറ്റായിട്ടും അരി മിക്ക വീടു കളിലും സുലഭമായതിനാല്‍ പഞ്ചസാര, ചായ, എണ്ണ, തേങ്ങ, റവ ഉള്‍പ്പെടെയുള്ള പത്തോളം വസ്തുക്കളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ വാങ്ങുന്ന ആളുകളുടെ മാനസിക പ്രയാസം പരിഗണിച്ച് ഒരു കടയില്‍ സാധനങ്ങള്‍ ഏല്പിക്കുകയും ബന്ധപ്പെട്ട വീടുകള്‍ക്ക് കൂപ്പണ്‍ വാട്‌സാപ്പില്‍ അയച്ചു നല്‍കി അവര്‍ നേരിട്ട് കടയിലെത്തി വാങ്ങുന്ന രീതിയുമാണ് സ്വീകരിച്ചത്. കിറ്റില്‍ അവര്‍ക്ക് ആവശ്യ മില്ലാത്ത സാധനം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മാറ്റി അതേ വില ക്കുള്ള അവര്‍ക്കാവശ്യമുള്ള സാധനം നല്‍കാനും കടയില്‍ നിര്‍ ദ്ദേശം നല്‍കിയിരുന്നു. കിറ്റ് മറ്റൊരാളുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങു മ്പോഴുള്ള മന:പ്രയാസം ഒഴിവാക്കലാണ് ഈ രീതി സ്വീകരിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.