മണ്ണാര്‍ക്കാട്: വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈത ന്യത്തിന്റെ കരുത്തുമായി വിശ്വാസി സമൂഹം ചെറിയ പെരു ന്നാ ളിനെ വരവേറ്റു.മുപ്പത് നോമ്പിന്റ പുണ്യവുമായാണ് വിശ്വാസി സ മൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.കോവിഡ് ജാഗ്രത യില്‍ കൂട്ടായ്മകള്‍ ഒഴിവാക്കി മനസ്സുകള്‍ ചേര്‍ത്ത് വച്ചാണ് ആഘോ ഷം.

ലോക് ഡൗണില്‍ പള്ളികള്‍ അടച്ചിട്ടതിനാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചെറിയ പെരുന്നാള്‍ ആഘോഷം വീടുകളിലാണ്. രാവി ലെ കുടുംബത്തോടൊപ്പം വീടുകളില്‍ ഈദ് നസ്‌കാരം നടന്നു. ഒരു മിച്ച് ഭക്ഷണം തയ്യാറാക്കി ഒരുമിച്ചുണ്ട് സന്തോഷം ഈദിന്റെ സ ന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍. ബന്ധുവീടുകളിലേ ക്കുള്ള സന്ദര്‍ശനങ്ങളും യാത്രകളും തത്കാലം മാറ്റി വെക്കണമെന്ന് അധികൃതരുടെ നിര്‍ദേശമുണ്ട്.അതേ സമയം ഓണ്‍ലൈന്‍ സാധ്യത കള്‍ ഉപയോഗപ്പെടുത്തിയാണ് സ്‌നേഹബന്ധങ്ങള്‍ പുതുക്കുന്നത്. ലോക് ഡൗണില്‍ കുടുങ്ങി പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാതെ പോയവര്‍ ഉള്ളതില്‍ പുതിയത് ഉടുത്ത് പെരുന്നാള്‍ ആഘോഷിക്കു ന്നു.ട്യൂബുകള്‍ ലഭ്യമല്ലാത്തതിനാല്‍ വീണ്ടും മൈലാഞ്ചി ചെടികള്‍ തേടിപ്പോയി ഇലകള്‍ അരച്ചെടുത്ത് മൈലാഞ്ചിയിട്ടതും ഈ പെരു ന്നാളിനും പലര്‍ക്കും ഗൃഹുതുരത്വത്തിന്റേതു കൂടിയായി.പുതുതല മുറയ്ക്ക് വേറിട്ടൊരു ഈദ് അനുഭവവും.

വ്രതാനുഷ്ഠാനത്തിലൂടെയും സത്കര്‍മങ്ങളിലൂടെയും ആത്മീയ ശു ദ്ധീകരണത്തിന് വഴിയൊരുക്കിയ പുണ്യറമദാന് പ്രാര്‍ത്ഥനയോടെ വിടചൊല്ലിയാണ് വിശ്വാസി സമൂഹം സന്തോഷത്തിന്റെയും സാ ഹോദര്യത്തിന്റെയും ആഘോഷമായ ഈദുല്‍ ഫിത്‌റിനെ വരവേ റ്റത്.പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളൊഴിവാക്കി ഒരു മാസത്തെ സഹനജീവിതം നയിച്ചതിന് പുറമെ വിചാര വികാര നിയന്ത്രണങ്ങളിലൂടെ ആത്മസംയമനം കൂടി നേടിയ നാളുകളാണ് കടന്ന് പോയത്.കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും മൂന്ന് പത്തുകളിലായി പ്രാര്‍ത്ഥനാ നിര്‍ ഭരമായ രാപകലുകളായിരുന്നു റമദാനില്‍.ഒപ്പം സഹജീവി സ്‌നേഹ ത്തിന്റെ കരുതുമായി ദാനധര്‍മങ്ങളും.ശരീരവും മനസ്സും സമ്പ ത്തും ശുദ്ധീകരിച്ച പുണ്യമാസം കടന്ന് പോകുമ്പോള്‍ ചെറിയ പെ രുന്നാള്‍ ഓര്‍മിപ്പിക്കുന്നത് ആ ചൈതന്യം വരും നാളുകളിലും തുട രണമെന്നാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!