മണ്ണാര്‍ക്കാട്: രോഗചികിത്സയിലും രോഗീപരിചരണത്തിലും മദര്‍ കെയര്‍ ഹോസ്പിറ്റല്‍ പുലര്‍ത്തുന്ന മികവിന് കേന്ദ്രസര്‍ക്കാരിന്റെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍എബിഎച്ച് അംഗീ കാരം.സംസ്ഥാനത്ത് നാഷണല്‍ അക്രിഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് നേട്ടം കൈവരിക്കുന്ന ചുരുക്കം ചില ആശുപത്രിക ളുടെ പട്ടികയിലാണ് മദര്‍കെയര്‍ ഹോസ്പിറ്റലും ഇടം നേടിയത്.
ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആ ശുപത്രികളാണ് എന്‍എബിഎച്ച് ശ്രേണിയില്‍ വരുന്നത്.ഉന്നത നില വാരം,രോഗി സുരക്ഷ,മികച്ച സേവനം എന്നിവയാണ് കേന്ദ്രസര്‍ക്കാ രിന്റെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍എബിഎച്ച് പുരസ്‌കാരത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍.വിദഗ്ദ്ധരായ ഡോക്ടര്‍ മാര്‍,പരിചയ സമ്പന്നരായ ജീവനക്കാര്‍,ചികിത്സാ സംവിധാനങ്ങളു ടെ മികവുമെല്ലാം ബോര്‍ഡ് വിലയിരുത്തും.സര്‍ക്കാര്‍ ഏജന്‍സിയു ടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിശ്ചിത ഇടവേളകളില്‍ ഇത് പരി ശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും.നിബന്ധനകള്‍ പാലിക്കാത്ത ആശുപത്രികള്‍ എന്‍എബിഎച്ചില്‍ നിന്നും പുറത്താകും.
രോഗങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സാ രീതികള്‍ രോഗിയുടെ അഭിപ്രായം മാനിച്ച് കൂടി ചികിത്സിക്കുകയെന്നത് കൂടി ഇതിന്റെ ഭാഗമാണ്.ചികിത്സ ഇന്‍ഷൂറന്‍സ് നല്‍കുന്ന സ്ഥാപനങ്ങളെല്ലാം എന്‍എബിഎച്ചുമായി ബന്ധപ്പെടുമെന്നതിനാല്‍ ചികിത്സക്ക് വരുന്ന സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. സര്‍ക്കാരി ന്റെ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യചികിത്സകളും ഇഎസ്‌ഐ ഉള്‍പ്പടെ മറ്റ് പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനികളുടെ സേവ നങ്ങളും ആശുപത്രിയില്‍ ലഭ്യമാണ്.ന്യൂറോ സയന്‍സ്,ജനറല്‍ മെ ഡിസിന്‍,ഡെര്‍മിറ്റോളജി,നേത്രരോഗം,റോഡിയോളജി,കാര്‍ഡിയോളജി,ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, യൂറോളജി, ഗൈനക്കോ ളജി,ഡെന്റല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍,ഇഎന്‍ടി,ഗ്യാസ്‌ട്രോ എന്‍ട്രോളജി,എല്ലുരോഗം,കുട്ടികളുടെ വിഭാഗം,അത്യാഹിത വിഭാ ഗം എന്നിവയിലെല്ലാം വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് സേവനമനു ഷ്ഠിക്കുന്നത്.
അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ പാലക്കാട് -കോഴി ക്കോട് ദേശീയപാതയില്‍ വട്ടമ്പലത്ത് പ്രവര്‍ത്തിക്കുന്ന മദര്‍കെയര്‍ ഹോസ്പിറ്റല്‍ ഇന്ന് നാടിന്റെ ആതുരആശ്രയം കൂടി യാണ്.ആതുര സേവനത്തില്‍ അര്‍പ്പിക്കുന്ന നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള ബഹുമതിയായാണ് എന്‍എബിഎച്ച് നേട്ടത്തെ കാണുന്നതെന്നും ചികിത്സ നിലവാരം ഇനിയും ഉയര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് ഉള്ളതെന്നും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.