തച്ചമ്പാറ:ആരോഗ്യ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാ കുന്ന നൂതന ആശയവുമായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍.കോവിഡ് 19 അതിരൂക്ഷമായി വ്യാപിക്കുന്ന സാഹച ര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടേയും ആരോ ഗ്യസ്ഥിതിയെ കുറിച്ചറിയാന്‍ ആരോഗ്യ സര്‍വേ നടത്തുകയാണ് ഈ വിദ്യാലയം.നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാ ക്കാനും ആവശ്യമായ പിന്തുണയും ആത്മവിശ്വാസവും പകരാന്‍ സ്‌കൂളിലെ 3500 വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് ആരോഗ്യസര്‍വേ നടത്തുന്നത്.

കോവിഡ് ബാധിതര്‍,രോഗമുക്തര്‍,വാക്‌സിനെടുത്തവര്‍,കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, ഓണ്‍ലൈ ന്‍ പഠനമേഖലയില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്നിങ്ങനെ 17 ചോദ്യങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ചാ ണ് വിവരശേഖരണം നടത്തുന്നത്.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്ക ള്‍ക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്ന രൂപത്തില്‍ സ്‌കൂളി ലെ ഐടി അധ്യാപകരാണ് ഫോം തയ്യാറാക്കിയിരിക്കുന്നത്.വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ലിങ്ക് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കും.

സര്‍വേ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുമെന്ന് മാനേജര്‍ ശ്രീവത്സന്‍ മഠത്തില്‍,പ്രിന്‍സിപ്പല്‍ വി പി ജയരാജന്‍,പ്രധാന അധ്യാപകന്‍ ബെന്നി കെ ജോസ്,പിടിഎ പ്രസി ഡന്റ് രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.ഓണ്‍ലൈന്‍ പഠന പ്രവര്‍ ത്തനങ്ങള്‍ക്ക് പുറമേ ഗൂഗിള്‍ മീറ്റ് വഴി രക്ഷിതാക്കളുടെ യോഗ ങ്ങളും വിദ്യാലയം നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!