അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് മുണ്ടത്തോട് പാലം തക ര്‍ച്ചാ ഭീഷണിയില്‍. പാലക്കാട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധി പ്പിക്കുന്ന റോഡിലുള്ള പാലമാണ് തകര്‍ച്ചയുടെ വക്കിലുള്ളത്. ഏറെ കാലം പഴക്കം ചെന്ന പാലത്തിന്റെ ഇരുവശങ്ങളിലെയും ഭിത്തിക ളിലെ കല്ലുകള്‍ അടര്‍ന്ന് വീണു തുടങ്ങിയിട്ടുണ്ട്. സ്ലാബില്‍ കമ്പി പ്ര ത്യക്ഷപ്പെട്ടു തുടങ്ങുകയും ചെറിയ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
വേനലില്‍ തോടിലെ വെള്ളം കുറഞ്ഞതോടെയാണ് കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടു തുടങ്ങിയത്. മഴകാലത്ത് പാലത്തിനൊപ്പം വെള്ളം എത്താറുള്ളത് തകര്‍ച്ച വേഗത്തിലാക്കും എന്ന അഭിപ്രായമാണ് പ്ര ദേശവാസികള്‍ക്കുള്ളത്. അതേസമയം പാലത്തിന് കൈവരി വേണ മെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കൈവരിയില്ലാത്തതിനാ ല്‍ നിരവധി അപകടങ്ങള്‍ക്കാണ് പാലം സാക്ഷിയായത്. ഇരു ഭാഗ ങ്ങളില്‍ നിന്നുള്ള ഇറക്കവും പാലത്തിനോട് ചേര്‍ന്നുള്ള വളവുമാ ണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
തടിയംപറമ്പില്‍ നിന്നും കൊമ്പംകല്ല്, ഓലപ്പാറ, വെള്ളിയഞ്ചേരി, എന്നിവിടങ്ങളിലേക്കെത്താന്‍ എളുപ്പ മാര്‍ഗമായതിനാല്‍ നിരവധി വാഹനങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. കോസ് വേ പാലം തകര്‍ച്ച ഭീഷണി നേരിടുന്നതിനാല്‍ കൈവരിയോടുകൂടിയ പുതിയ പാലം നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.