പാലക്കാട്:കോവിഡ് രോഗ പശ്ചാത്തലത്തില്‍ വയോജനങ്ങള്‍ ക്കു ള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന് വേണ്ടി 0491-2001000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാത ല കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിച്ചു. കല്ലേക്കാട് അങ്കണവാടിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് സഹാ യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വയോജനങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ മേല്‍ നമ്പറില്‍ വിളിച്ച് രജിസ്‌ട്രേഷന്‍ നടത്താം.
വയോജനങ്ങളുടെ ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് പ്രകാരമുള്ള പേ ര്, മേല്‍വിലാസം, ജനനവര്‍ഷം, ഫോണ്‍ നമ്പര്‍, സമീപത്തെ വാക് സിനേഷന്‍ സെന്റര്‍ എന്നിവയുടെ വിവരങ്ങള്‍ കൈമാറി രജി സ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് ഹെല്‍പ് ഡെസ്‌കില്‍ ഉള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ മുഖേന കോവിന്‍ സൈറ്റില്‍ ഈ വിവരങ്ങള്‍ രേഖപ്പെടു ത്തുകയും വയോജനങ്ങളുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് കോവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക യും ലഭ്യമാകുന്ന രജിസ്‌ട്രേഷന്‍ ഐഡി വയോജനങ്ങള്‍ക്ക് കൈ മാറുകയും ചെയ്യും. പ്രസ്തുത ഐഡി ഉപയോഗിച്ച് വയോജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാം.
കോവിഡ് പശ്ചാത്തലത്തില്‍ ജില്ലകളിലുള്ള മെഡിക്കല്‍ ടീമിന്റെ സഹായത്തോടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കുക, കിടപ്പു രോഗികളായ വയോജനങ്ങള്‍ക്ക് വീടുകളി ലെ ത്തി വാക്‌സിന്‍ നല്‍കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുക, ജില്ലയി ലെ മുഴുവന്‍ വയോജനങ്ങള്‍ക്കും സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.