മണ്ണാര്‍ക്കാട്:നേരം പോക്കിനായി എഴുതി ആലപിച്ച പാരഡി ഗാനം വൈറലായതിന്റെ സന്തോഷത്തിലാണ് ഗായകനും മണ്ണാര്‍ക്കാട്ടെ വ്യാപാരിയുമായ കിഴിയേടത്ത് രാധാകൃഷ്ണന്‍.1973ല്‍ പുറത്തിറങ്ങി യ മരം എന്ന ചിത്രത്തിലെ സുപ്രസിദ്ധമായ പതിനാലാം രാവുദിച്ചത് മാനത്തോ എന്ന പാട്ടിന്റെ പാരഡിയാണ് കോവിഡും ലോക്ക് ഡൗ ണ്‍ മാനദണ്ഡങ്ങളുമെല്ലാം ചേര്‍ത്ത് രാധാകൃഷ്ണന്‍ തയ്യാറാക്കിയത്. പാടി സുഹൃത്തുക്കള്‍ക്ക് അയച്ച് നല്‍കുകയായിരുന്നു. മണിക്കൂറു കള്‍ക്കകം അത് പലരും ഏറ്റെടുത്ത് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. ഗ്രൂപ്പു കളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറിയെത്തിയ പാട്ടിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ചിലര്‍ അത് പഴയ സിനിമാ ഗാ നത്തിന്റെ സീന്‍ ‘എഡിറ്റ് ചെയ്തും പ്രചരിപ്പിച്ചു.മറ്റുചിലര്‍ അത് സ്വ ന്തം ഗാനം എന്ന നിലയിലും പാടി അവതരിപ്പിച്ചു.അപ്പോഴും ഇത് പ്രചരിപ്പിച്ചവരില്‍ പലര്‍ക്കും അറിയില്ലായിരുന്നു രാധാകൃഷ്ണന്റെ രചനയായിരുന്നുവെന്ന്.സ്വന്തം രചന രാധാകൃഷ്ണനു വരെ അയച്ചു കൊടുത്തവരുമുണ്ട്.നമ്മുടെ നന്‍മക്കാണ് ഇത്തരമൊരു ലോക്ക് ഡൗണെന്നും ജീവനുണ്ടെന്നാലേ ജീവിതം ഉള്ളൂവെന്നാണ് ഗായക നും ഓര്‍മിപ്പിക്കുന്നത്.പാട്ടും സന്ദേശവും വൈറലായതിന്റെ ആഹ്ലാ ദത്തിലാണ് മണ്ണാര്‍ക്കാട് ഏകോപന സമിതി യൂണിറ്റ് മെമ്പര്‍ കൂടി യായ കിഴിയേടത്ത് രാധാകൃഷ്ണന്‍.