മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ മൂന്നാം ദിനത്തിലും നിരത്തുകളില്‍ പോലീസ് പരിശോധന കര്‍ശനം.മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവി ഷന്‍ പരിധിയില്‍ നടന്ന പരിശോധനയില്‍ ലോക്ക് ഡൗണ്‍ ലംഘന വുമായി ബന്ധപ്പെട്ട് ഇന്ന് എട്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ അറിയിച്ചു.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 68 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.38000 രൂപ പിഴ ഈടാക്കി.
ഇന്നലെ അനാവശ്യമായി പുറത്തിറങ്ങിയ 10 പേര്‍ക്കെതിരെ കേ സെടുക്കുകയും 11 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 33,000 രൂപ പിഴയും ഈടാക്കി.മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേ തൃത്വത്തില്‍ കുന്തിപ്പുഴ,നെല്ലിപ്പുഴ,കോടതിപ്പടി,ബസ് സ്റ്റാന്റ് ടിപ്പു സുല്‍ത്താന്‍ റോഡ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. അനാവശ്യമായി ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. അന്തര്‍ സംസ്ഥാന,അന്തര്‍ ജില്ലാ യാത്രകള്‍ക്കും പാസും ജില്ലയക്കക ത്തും യാത്ര ചെയ്യാന്‍ സത്യവാങ് മൂലവും നിര്‍ബന്ധമാണ്.സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാ ര്‍ഡ് കാണിക്കണം.നിരത്തുകളിലിറങ്ങുന്ന വാഹനങ്ങളെ പരിശോ ധിച്ച ശേഷമാണ് കടത്തി വിടുന്നത്.
നിലവിലുള്ള പോലീസുകാര്‍ക്കു പുറമേ സിവില്‍ ഡിഫന്‍സ് അംഗ ങ്ങള്‍,സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ പരിശോധനയില്‍ പോലീ സിനെ സഹായിക്കാനായി നിരത്തുകളിലുണ്ട്.വരും ദിവസങ്ങ ളിലും പരിശോധന ശക്തമായി തുടരുമെന്നും നിര്‍ദേശങ്ങള്‍ ലം ഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരി ക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.