തച്ചനാട്ടുകര:തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് മരണം റി പ്പോര്‍ട്ട് ചെയ്തതോടെ തച്ചനാട്ടുകരയില്‍ പ്രതിരോധ പ്രവര്‍ത്തന ങ്ങ ള്‍ ഊര്‍ജ്ജിതമാക്കി.24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.കോവിഡ് സംബന്ധമായ ഏതാവശ്യ ത്തിലും പഞ്ചായത്തിലെ ഏതൊരാള്‍ക്കും ദിവസം മുഴുവന്‍ ബന്ധ പ്പെടാവുന്ന രീതിയിലാണ് ഹെല്‍പ്പ് ഡസ്‌ക് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ കോവിഡ് വാര്‍ റൂമും ഒരുക്കിയിട്ടുണ്ട്.ഒറ്റപ്പാലം നിയുക്ത എം എല്‍ എ അഡ്വ.കെ പ്രേംകുമാര്‍ കോവിഡ് വാര്‍ റൂം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.തുടര്‍ന്ന് നടത്തിയ അവലോകന യോഗം നിയുക്ത എം എല്‍ എ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം അദ്ധ്യക്ഷത വ ഹിച്ചു.ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം,സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി പി സുബൈര്‍,മന്‍സൂറലി, പഞ്ചായത്തംഗങ്ങ ളായ ഇല്യാസ്, നവാസ്, സെക്രട്ടറി സുരേഷ് ബാബു,എച്ച് ഐ രവി ചന്ദ്രന്‍ തുടങ്ങിയവര്‍ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതല .പഞ്ചാ യത്തിലെ പതിനാറു വാര്‍ഡുകളിലും ജാഗ്രതാ സമിതികളുടെ നേ തൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായ ങ്ങള്‍ ലഭ്യമാക്കുന്നതിനായി ആര്‍ ആര്‍ ടികളും രൂപീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി പ്രതിരോധ മരുന്ന് വിതരണവും, പോ സിറ്റീവ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു മായി കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുന്നതിനായി ഗ്രാമ പഞ്ചായത്തിലെ ഡോക്ടര്‍മാര്‍,പാരാമെഡിക്കല്‍ വിഭാഗത്തില്‍ ജോ ലി ചെയ്യുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി വളണ്ടിയര്‍ ടീം രൂപീകരി ക്കുമെന്ന് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ കെ പി എം സലീം അറിയി ച്ചു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ബന്ധപ്പെടാവു ന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍ കെ പി എം സലീം 9496047174, സി പി സുബൈര്‍ 8089400465,സുരേഷ് ബാബു 9496047175,രവിചന്ദ്രന്‍ 9446346388,മന്‍സൂറലി 98462 11865,ഇല്യാസ് 9656745358, ഇ എം നവാ സ് 9539549404.