പാലക്കാട്:ജില്ലയ്ക്കകത്ത് ദീര്‍ഘദൂര യാത്രകള്‍ക്കും സ്ഥിരമായി ജോലിക്ക് പോകേണ്ടവര്‍ക്കും പോലീസ് പാസ് നിര്‍ബന്ധം.പോലീസ് പാസിനോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക് സിനേഷന്‍ കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും അത്യാവശ്യ സാധന ങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യപ്രസ്താവന മതിയാകും. അതിന്റെ മാതൃകയും ഈ വെബ് സൈറ്റില്‍ ലഭിക്കും. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കോ വിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ ത്തരം യാത്രകള്‍ക്ക് പോലീസ് പാസ് അനുവദിക്കുകയില്ല.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തിര ഘട്ട ങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള പോലീസ് പാസിനായി ജില്ലയില്‍ മെയ് എട്ട് വൈകിട്ട് മുതല്‍ ഇന്ന് വൈകിട്ട് ആറ് 18904 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 4878 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. അത്യാവശ്യമില്ലെന്നു കണ്ടെത്തിയ 8064 അപേക്ഷകള്‍ നിരസിച്ച തായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു.
pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അവശ്യ സര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍, വീട്ടുജോലിക്കാ ര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേ ക്ഷിക്കാം. ഇവര്‍ക്കു വേണ്ടി തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാ വുന്നതാണ്. യാത്രാനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ ഫോണില്‍ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാ സാണ് പോലീസ് പരിശോധനയ്ക്ക് കാണിക്കേണ്ടത്. ജില്ല വിട്ട് യാത്ര ചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ തീരു മാനം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കുകയുള്ളൂ.