അവശിഷ്ടങ്ങള്‍ കണ്ടെത്തി, വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു
കോട്ടോപ്പാടം:കഴിഞ്ഞ ദിവസം കാപ്പുപറമ്പ് ചൂരിയോടില്‍ വന്യ ജീ വി ആക്രമിച്ച ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ വനപാലക സംഘ ത്തിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടത്തിയ തിരച്ചി ലി ല്‍ കണ്ടെത്തി.ആടുകളെ മേയാന്‍ വിട്ട സ്ഥലത്ത് നിന്നും ഇരുനൂ റ് മീറ്റര്‍ മാറി കാടുമൂടി നില്‍ക്കുന്ന സ്വകാര്യ സ്ഥലത്താണ് അവശി ഷ്ടങ്ങള്‍ കണ്ടെത്തിയത്.നാല് ആടുകളെയാണ് വന്യജീവി ആക്രമി ച്ചത്.ഇതില്‍ രണ്ടെണ്ണത്തെ മുഴുവനായും രണ്ടെണ്ണത്തിനെ പകുതി യും ഭക്ഷിച്ച നിലയിലാണ്.
ഇന്നലെ ഉച്ച തിരിഞ്ഞാണ് ചൂരിയോട് ആട് ഫാം നടത്തുന്ന എടത്ത നാട്ടുകര ചിരട്ടക്കുളം സ്വദേശി പുത്തന്‍കോട്ട് സലീമിന്റെ മേയാന്‍ വിട്ട ആടുകളെ കാണാതായത്.തിരച്ചില്‍ നടത്തിയപ്പോള്‍ പുലിയു ടേതിന് സമാനമായ കാല്‍പ്പാടുകളും രക്തവും കണ്ടെത്തിയതോ ടെയാണ് ആടുകളെ വന്യജീവി ആക്രമിച്ചതായി ഉറപ്പിച്ചത്. വനപാ ലകര്‍ വൈകീട്ടോടെ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തിരച്ചി ല്‍ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അഭിലാഷിന്റെ നേതൃ ത്വത്തില്‍ സെലന്റ് വാലി റേഞ്ചിലെയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും ആര്‍ആര്‍ടിയും ചേര്‍ന്നാണ് കാപ്പുപറ മ്പ് മേഖലയില്‍ ഇന്ന് തിരച്ചില്‍ നടത്തിയത്.എന്നാല്‍ വന്യജീവിയെ കണ്ടെത്തിയില്ല.പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും നടത്തിയ തിരച്ചിലിനിടെ വന്യജീവി കാട് കയറിയിക്കാമെന്നാണ് വനംവകു പ്പിന്റെ നിഗമനം.ആടുകളുടെ മൃതാവശിഷ്ടങ്ങള്‍ കോട്ടോപ്പാടം വെറ്ററിനറി ഡോക്ടര്‍ മേഘ പോസ്റ്റ് മാര്‍ട്ടം നടത്തി.
അതേ സമയം ആടുകളെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടു കാര്‍ പറയുന്നത്.ഫാമിലെ തൊഴിലാളികളില്‍ ചിലര്‍ കടുവയെ കണ്ടതായും പറയുന്നു.എന്നാല്‍ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ചൂരിയോട് ആദിവാസി കോളനിക്ക് സമീപത്തായാണ് വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നത്.ജനവാസമുള്ള പ്രദേശത്ത് വന്യ ജീവിയെത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചതായും വീണ്ടും വന്യജീവിയെത്തിയാല്‍ ക്യാമറ കെണി സ്ഥാപിച്ച് നിരീക്ഷിക്കുകയും മേല്‍നടപടി സ്വീക രിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കാപ്പുപറമ്പ്, തിരുവിഴാം കുന്ന്,അമ്പലപ്പാറ പ്രദേശങ്ങളില്‍ വന്യജീവികളെത്തുന്നതും വള ര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പ്രദേശത്തെ ജീവിത സ്വസ്ഥത കെടുത്തുകയാണ്.കാട്ടാനയും പുലിയുമെല്ലാം വിഹരിക്കുന്നതായാ ണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ രാത്രി ഇരട്ടവാരിയില്‍ പുലിയെ കണ്ടതായി പറയപ്പെടുന്നുണ്ട്.മൂന്നാഴ്ചകള്‍ക്ക് മുമ്പ് കരടിയോട് കൂട്ടി ല്‍ കെട്ടിയിട്ടിരുന്ന പാറപ്പുറത്ത് അലവിയുടെ ഗര്‍ഭിണിയായ ആടി നെ വന്യജീവി ആക്രമിച്ച് കൊന്നിരുന്നു.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കാപ്പുപറമ്പ് മില്ലുംപടിയില്‍ തെരുവുനായയെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തിയിരുന്നു.വന്യജീവി ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ വേണ്ട നടപടിയെടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ആയിഷ ആവശ്യപ്പെട്ടു.