അഗളി:അട്ടപ്പാടി ആദിവാസി മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി ശശാങ്ക് സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ഊരുകള്‍ സന്ദര്‍ശിച്ചു.പുതൂര്‍ പഞ്ചായത്തില്‍ അട്ടപ്പാടി വനമേഖലയിലെ വി ദൂര ഗോത്ര ഊരായ ആനവായ്,അഗളി പഞ്ചായത്തിലെ ചിണ്ടക്കി ഫാം,കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഡൊമി സിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍,വരഗംപാടി ഊര് എന്നിവടങ്ങൡലാണ് സന്ദര്‍ശനം നട ത്തിയത്.ഊരുകളില്‍ ഐടിഡിപിയും ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തി.ഊരിലുള്ളവരുമായി സംവദിച്ചു.

ഐടിഡിപി ഊരുകളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് ദ്രുതകര്‍മ സേ നയുടേയും തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രത സമിതികളുടേയും കമ്യൂണിറ്റി കിച്ചണുകളുടേയും പ്രവര്‍ ത്തനം വിലയിരുത്തി.വ്യാജമദ്യ നിര്‍മാണവും ഉപഭോഗവും തടയാ ന്‍ ഫലപ്രദമായ നടപടിക്ക് നിര്‍ദേശം നല്‍കി.കോട്ടത്തറ ഗവ ആശു പത്രിയില്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. ആദിവാസികള്‍ക്കിടയില്‍ പരിശോധനയും വാക്‌സിനേഷനും വര്‍ ധിപ്പിക്കാനും ഭക്ഷണവും മരുന്നും ഉറപ്പാക്കണമെന്നും ഡിസിസിക ള്‍ സജീവമാക്കണമെന്നും നിര്‍ദേശിച്ചു.

അഗളി ടിഇഒ എസ് സുധീപ് കുമാര്‍,എസ് എഫ് എസ് സെക്രട്ടറി രാജേഷ് കുമാര്‍,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ജൂഡ്, ട്രൈ ബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ ആര്‍ പ്രഭുദാസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എസ് സനോജ്,ഷോളയൂര്‍ പഞ്ചായത്ത് അധ്യക്ഷന്‍ പി രാമമൂര്‍ത്തി എന്നിവര്‍ സന്നിഹതരാ യിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!