അലനല്ലൂര്‍: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ സം ശയങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍ കുന്നതിനുമായി അലനല്ലൂര്‍ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും വാര്‍ റൂം തുറന്നു. 9495856314 ,9400843202,6282782236,9048461873,9447924249,9495036171,9645899423,9447368219 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നും സേവനം ലഭ്യമാകും.പഞ്ചായത്തില്‍ രോഗവ്യാപനം തടയാ നാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കാ ന്‍ ഇന്ന് ചേര്‍ന്ന ഹെല്‍പ്പ് ഡെസ്‌ക് അംഗങ്ങളുടെ യോഗത്തില്‍ തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപ ടി സ്വീകരിക്കുന്നതിനായി വാര്‍ഡ് തലനിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും ഓരോ വാര്‍ഡിലും മൂന്ന് വീതം വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിനും യോഗത്തില്‍ തീരു മാനമായി.ആരോഗ്യവകുപ്പ് ജീവനക്കാരെ അനുവദിക്കുന്ന മുറയ്ക്ക് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രോഗികളെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് സേവനം ഉറപ്പുവ രുത്തും.ഗ്രാമ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കാ നും യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ,സ്ഥിരം സമിതി അധ്യക്ഷരായ ലൈല ഷാജഹാന്‍,അലി മഠത്തൊടി,അനിത വിത്തനോട്ടില്‍,ജില്ലാ പഞ്ചായത്ത് അംഗം മെ ഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാനവാസ് മാസ്റ്റര്‍,അബ്ദുള്‍ സലിം,ബഷീര്‍ തെക്കന്‍,ഭരണസമിതി അംഗങ്ങളാ യ വി മുസ്തഫ,എംകെ ബക്കര്‍,ഷൗക്കത്തലി,രഞ്ജിത് സെക്രട്ടറി ഇന്‍ചാര്‍ജ്ജ് രേണു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷംസുദ്ദീന്‍,ജെ എച്ച് ഐ പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.