മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന പ്രയാ സങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീക രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മ ണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി ഓണ്‍ലൈനില്‍ ചേര്‍ന്ന യോ ഗം ആവശ്യപ്പെട്ടു.കെട്ടിട വാടക,ബാങ്ക് പലിശ,വൈദ്യുതി ബില്‍, വിവിധ തരം നികുതികള്‍ തുടങ്ങിയവയെല്ലാം വ്യാപാര സ്ഥാപന ങ്ങള്‍ അടച്ചിടുമ്പോള്‍ വലിയ സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടി ക്കുകയാണ്.സീസണ്‍ മുന്നില്‍ കണ്ടെത്തിച്ച വലിയ സ്റ്റോക്ക് എ ങ്ങിനെ ഇനി വിറ്റഴിക്കുമെന്നതും വ്യാപാരികളെ വേവലാതിപ്പെ ടുത്തുന്നതായി യോഗം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍തലത്തിലുള്ള സഹായം ലഭിച്ചില്ലെങ്കില്‍ വലിയ ഭവിഷ്യ ത്തുകള്‍ വ്യാപാരമേഖ ലയ്ക്ക് നേരിടേണ്ടി വരുമെന്നും യോഗം വി ലയിരുത്തി.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ലി യാക്കത്തലി അലനല്ലുര്‍, ഷമിം കരുവള്ളി, ഷമീര്‍ യൂണിയന്‍, മു ഫീന ഏനു, രാജഗോപാല്‍ അലനല്ലൂര്‍, ജയശങ്കര്‍ കൊടക്കാട്, നാഥന്‍ അഗളി, സുബ്രഹ്മണ്യന്‍ തെങ്കര, റഷീദ് മണ്ണാര്‍ക്കാട്, ഷാജി തിരു വിഴാം കുന്ന്, ഹംസ പയ്യനടം, സിദ്ധിക്ക് പള്ളി കുറുപ്പ്, എന്നിവര്‍ സം സാരിച്ചു.