കുമരംപുത്തൂര്‍:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭിക്കാന്‍ ഗ്രാമ പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു.കല്ലടി ഹയ ര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഡെമിസിലറി കെയര്‍ സെന്റര്‍ ആരം ഭിക്കുക.രോഗികള്‍ക്കായി ഇവിടെ 34 ബെഡുകള്‍ സജ്ജമാക്കും. ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി,സ്ഥിരം സമിതി അധ്യക്ഷ രായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ലക്ഷ്മിക്കുട്ടി, ഇന്ദിര, പഞ്ചായ ത്ത് അംഗം ഹരിദാസന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
ഉടന്‍ തന്നെ ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭി ക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.സന്നദ്ധ സംഘടനകളുടെ സേവനം ഉറപ്പ് വരുത്തും.വാര്‍ഡ് തലങ്ങളില്‍ നിരീക്ഷണത്തിനായി പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ സേവ നം ലഭ്യമാക്കും.നാളെ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടേയും സര്‍ ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടേയും യോഗം ചേരും.അടുത്ത ദിവസം തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രോഗല ക്ഷണങ്ങള്‍ ഇല്ലാത്ത വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്ത തും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരേയുമാണ് ഡൊമി സിലറി കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുക.നഴ്‌സിന്റെ സേവ നമാണ് ഇവിടെയുണ്ടാവുക.അത്യാഹിത ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും.
നിലവില്‍ ഇന്നലെ വരെ പഞ്ചായത്തില്‍ 85 പേരാണ് കോവിഡ് ബാധിതരായുള്ളത്.പഞ്ചായത്തിലെ കുന്നത്തുള്ളി, കുളപ്പാടം, നെച്ചുള്ളി,പയ്യനെടം,അക്കിപ്പാടം,മോതിക്കല്‍,ഒഴുകപാറ എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്റ്‌മെന്റ് സോണുകളാണ്.ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.