മണ്ണാര്‍ക്കാട്: ആഞ്ഞ് വീശിയ ഇടതുകൊടുങ്കാറ്റിലും അടിപതറാതെ മനസറിഞ്ഞവനെ ചേര്‍ത്തുനിര്‍ത്തി മണ്ണാര്‍ക്കാട് മണ്ഡലം.ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന്റെ വിജയമാണ് നേതൃത്വത്തിനും അ ണികള്‍ക്കും ആശ്വാസത്തിനൊപ്പം അഭിമാനവുമായത്.പാലക്കാട് ജില്ലയില്‍ വിജയിച്ച രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിമാരില്‍ ഒരാളും ഏക മുസ്ലിം ലീഗ് അംഗവുമാണ് ഷംസുദ്ദീന്‍. മണ്ണാര്‍ക്കാടിന്റെ ജന കീയ എംഎല്‍എ എന്ന വിളിപ്പേരുള്ള ഷംസുദീനെ മണ്ഡലം വിജയി പ്പിക്കുന്നത് ഇത് തുടര്‍ച്ചയായ മൂന്നാംവട്ടമാണ്. അത്രമേല്‍ ജനസമ്മ തിയാണ് എന്‍. ഷംസുദീന്‍ എന്ന ജനപ്രതിനിധി പത്തുവര്‍ഷം കൊ ണ്ട് നേടിയെടുത്തിരുന്നത്. മുമ്പുള്ള ഭൂരിപക്ഷത്തെ അപേക്ഷിച്ച് ഇത്തവണ നേരിയ കുറവ് വന്നെങ്കിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വിജയവും.

2011 ലും 2016ലും തുടര്‍ച്ചായി വിജയിച്ച അദ്ദേഹം പത്തു വര്‍ഷക്കാ ലംകൊണ്ട് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് മല യോരജനതയുടെ മനസ് കീഴടക്കിയത്.മൂന്നാമങ്കം സ്വന്തം നാടായ തിരൂരിലാണെന്ന പ്രചാരണങ്ങളെ കാറ്റില്‍ പറത്തി അവസാന നിമി ഷം അദ്ദേഹത്തെ നേതൃത്വം മത്സരിക്കാനിറക്കിയത് വിജയംമാത്രം മുന്നില്‍കണ്ടായിരുന്നു. ഷംസുദ്ദീന്‍ അല്ലായിരുന്നെങ്കില്‍ ഫലവും മറ്റൊന്നാകുമായിരുന്നേനെ. മണ്ണാര്‍ക്കാടിന്റെ വികസന പ്രവര്‍ത്ത നങ്ങളിലെല്ലാം ഷംസുദീന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. കുന്തി പ്പുഴ പാലവും, രാജ്യത്തെ ആദ്യത്തെ പൗള്‍ട്രി മാനേജ്മെന്റ് സയന്‍ സ് കോളജുമെല്ലാം എടുത്തുപറയേണ്ട നേട്ടങ്ങളാണ്. നിരവധി കുടി വെള്ള പദ്ധതികള്‍, പാലങ്ങള്‍, ഹൈടെക് റോഡുകള്‍, കാര്‍ഷിക മേഖലയിലും, വിദ്യാഭ്യാസ രംഗത്തും വരുത്തിയ വിപ്ലവകരമായ വികസന മുന്നേറ്റങ്ങള്‍, ആദിവാസികളുടെ ഉന്നമനത്തിനായി നട ത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒരു പതിറ്റാണ്ടു കൊണ്ട് ഏവര്‍ക്കും പ്രിയപ്പെട്ടവനും പൊതുസമ്മതനുമായ നേതാ വായി മാറി അദ്ദേഹം.

യുവജന നേതാവ്, അഭിഭാഷകന്‍, പരിഭാഷകന്‍, പാര്‍ട്ടി നേതാവ്, മികച്ച നിയമസഭാ സാമാജികന്‍ എന്നിങ്ങനെ അടയാളപ്പെടുത്തലു കള്‍ ഷംസുദീന് മാത്രം സ്വന്തം.മണ്ണാര്‍ക്കാടിന്റെ പൊതു വിഷയ ങ്ങളിലും സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ രംഗത്തുമെല്ലാം സ ജീവം. മാത്രമല്ല, നിയമസഭയ്ക്കകത്തും പുറത്തും ജനകീയശബ്ദമാ യതോടെ നാട് നെഞ്ചോടുചേര്‍ത്തു.സമന്വയത്തിന്റെയും സമവാ യത്തിന്റെയും പാതയിലൂടെ സഞ്ചരിച്ചു.ഭാഷയും ,വികസനകാഴ്ച പ്പാടുകളും ആഴത്തിലുള്ള രാഷ്ട്രീയ പാഠങ്ങളുടെ അറിവും സഹൃ ദയത്വവും എല്ലാം ഒത്തുചേര്‍ന്ന എന്‍. ഷംസുദീന്റെ സാനിധ്യം വീ ണ്ടും മണ്ണാര്‍ക്കാട്ടുകാര്‍ ആഗ്രഹിച്ചിരുന്നു.അതാണ് ഹാട്രിക് വിജ യത്തോടെ സഫലമായിരിക്കുന്നതും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!