മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് ജനങ്ങള്‍ക്ക് വേഗ ത്തില്‍ ലഭ്യമാക്കാന്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്നോട്ട് വെച്ച സൗജന്യ കോവിഡ് വാക്സിനേഷന്‍ കാമ്പയിന്‍ പദ്ധതിക്ക് രൂപരേഖയായി. പദ്ധ തി ഫലപ്രദമായി നടപ്പാക്കാന്‍ നഗരസഭയ്ക്ക് മുന്നില്‍ രജിസ്ട്രേഷ ന്‍, വാക്സിന്റെ ലഭ്യത, വാക്സിനേഷന്‍ പരിപാടി, സര്‍ക്കാര്‍ അനുമതി, മേല്‍നോട്ടം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തീര്‍പ്പാകേണ്ടതുണ്ട്. വാക്സിനേഷന്‍ നടത്തുന്നതിന് നിലവില്‍ ഉപയോഗിച്ചുവരുന്ന കോ വിന്‍ ആപ്പ് ഉപയോഗിക്കുന്നതിന് നഗരസഭയ്ക്ക് അനുമതി ലഭിക്കേ ണ്ടതുണ്ട്.ആര്‍ആര്‍ടി-ആശവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണ ത്തോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഗൃഹസമ്പര്‍ക്ക പരിപാടി നടത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രജിസ്ട്രേഷന്‍ നടത്തുന്ന ആര്‍ആര്‍ടി – ആശ അംഗങ്ങള്‍ക്ക് ഒരു രജിസ്ട്രേഷന് അഞ്ച് രൂപ എന്ന നിരക്കില്‍ അനുവദിക്കും. അനുമ തി ലഭിക്കുന്ന മുറയ്ക്ക് രജിസ്ട്രേഷന്‍ മുതല്‍ വാക്സിനേഷന്‍ സര്‍ ട്ടിഫിക്കറ്റ് അനുവദിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നഗസഭ ഏറ്റെടുത്തു നടത്തുമെന്നും നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

നഗരസഭയില്‍ ആവശ്യമായ വാക്സിന്റെ അളവ് കണ്ടെത്തുകയും അതിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന മുറയ്ക്ക് പൊതുജനപങ്കാളിത്ത ത്തിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും ഇതിനുള്ള ഫണ്ട് കണ്ടെത്തി നഗരസഭ അനുവദിച്ച് നല്‍കും.ഫണ്ട് തികയാതെ വരുന്ന തുക നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി കണ്ടെത്താനും ഉദ്ദേശിക്കുന്നു ണ്ട്.നഗരസഭയില്‍ 29 വാര്‍ഡുകളാണുള്ളത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് മുഴുവന്‍ വാര്‍ഡുകളെയും ആറ് സോണായി തിരിക്കും. സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, ആംഗന്‍വാടികള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാസ്സ് വാക്സിനേഷന്‍ പ്രോഗ്രാം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്വകാര്യ ആശുപത്രി ജീവനക്കാര്‍, റിട്ട.ആരോഗ്യവിഭാഗം ജീവന ക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ജനകീയ കമ്മിറ്റി എന്നിവ രുടെ സഹകരണത്തോടെ കുറ്റമറ്റ രീതിയില്‍ പദ്ധതി വിജയിപ്പിക്കാ മെന്നാണ് നഗരസഭയുടെ കണക്ക് കൂട്ടല്‍.

മാസ് വാക്സിനേഷന്‍ പ്രോഗ്രാം, കോവിന്‍ ആപ്ലിക്കേഷന്‍ ഡാറ്റാ എന്‍ ട്രി, ഫണ്ട് അനുവദിക്കല്‍ എന്നിവയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ ക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും അനുമതി ആവശ്യമാ ണ്. ഇതിനാല്‍ മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുടെ സഹായ സഹകരണങ്ങളും ആവശ്യപ്പെടും.മാസ് വാക്സിനേഷന്‍ ക്യാംപയിനിന്റെ പ്രധാന ചുമതല താലൂക്ക് ആശുപ ത്രി സൂപ്രണ്ട് ഡോ. പമീലിക്ക് നല്‍കും.പബ്ലിക് ഹെല്‍ത്ത് വിഭാഗം, നഗരസഭാ ഹെല്‍ത്ത് വിഭാഗം,നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നി വര്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും മേല്‍നോട്ടത്തിനും നേ തൃത്വം നല്‍കുന്നതാണെന്നും നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ അറിയിച്ചു. സൗജന്യ വാക്‌സിനേഷന്‍ കാമ്പയിന്‍ പദ്ധതി വിജയിപ്പിക്കുന്നതിനായി നഗരസഭാ ചെയര്‍മാന്‍. സി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.സംഭാവകള്‍ നല്‍കി നഗരവാസികളും പദ്ധതിയു മായി കൈകോര്‍ത്തുവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!