മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് കെയര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് രക്തദാ ന ക്യാമ്പ് സംഘടിപ്പിച്ചത്.
മെയ് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷ ന്‍ തുടങ്ങുന്നതോടെ രക്തബാങ്കുകളിലെ നിലവിലെ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.രണ്ട് ഡോസ് വാക്‌സിന് എടുത്ത് 28 ദിവ സം കഴിഞ്ഞാലേ രക്തദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ് ദേശീയ രക്തദാന കൗണ്‍സിലിന്റെ നിര്‍ദേശം.ആദ്യ ഡോസിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്ന ത്.ഇതോടെ ഒരു വ്യക്തി ആദ്യ വാക്‌സിന്‍ സ്വീകരിച്ച് കുറഞ്ഞത് 60 ദിവസം കഴിഞ്ഞാലേ രക്തദാനം ചെയ്യാനാകൂ.നിലവില്‍ സംസ്ഥാന ത്തെ രക്തബാങ്കുകളില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്.
മെയ് ഒന്ന് മുതല്‍ യുവാക്കളില്‍ വാക്‌സിനേഷന്‍ തുടങ്ങി കഴി ഞ്ഞാല്‍ ക്ഷാമം രൂക്ഷമായേക്കും.18 മുതല്‍ 45 വരെ പ്രായമുള്ള വരാണ് സംസ്ഥാനത്ത് രക്തദാനം ചെയ്യുന്നവരില്‍ കൂടുതലും.രണ്ട് മാസത്തിലധികം കാലം ഇവര്‍ മാറി നിന്നാല്‍ സംസ്ഥാനത്തെ രക്തബാങ്കുകളുടെ പ്രതിസന്ധി പ്രവചനാതീതമാകും.ഈ സാഹച ര്യം മുന്നില്‍ കണ്ടാണ് രക്തബാങ്കുകള്‍ കാലിയാകാതിരിക്കാന്‍ കേരളത്തിലെ യുവജന സംഘടനകള്‍ രക്തദാനവുമായി രംഗത്തെ ത്തിയത്.
മണ്ണാര്‍ക്കാട് നടന്ന രക്തദാന ക്യാമ്പിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്,സുബ്രമണ്യന്‍ കുളപ്പാടം,സിദ്ദീഖ് കുളപ്പാടം,നാസര്‍ കുളപ്പാടം,മണി സുഭാഷ് മൈലാമ്പാടം, ജെയ്‌സന്‍ വര്‍ഗ്ഗീസ്, ജാസിര്‍ ചെമ്പന്‍ ,മുഹമ്മദ് വസിം, സുഹൈല്‍ ,ഹക്കിം, ജോബിഷ് ,ജസീല്‍, മുസ്തഫ,ശരത്ത് പയ്യനെടം ,പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.