അലനല്ലൂര്‍:എടത്തനാട്ടുകരയില്‍ വാക്‌സിനേഷന്‍ കേന്ദ്രം അനുവ ദിക്കണമെന്ന് ആവശ്യമുയരുന്നു.ഈ ആവശ്യമുന്നയിച്ച് ഒന്നാം വാ ര്‍ഡ് മെമ്പര്‍ നൈസി ബെന്നി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേ ദനം നല്‍കി.രണ്ട് പഞ്ചായത്തിനോളം വിസ്തൃതിയും അത്രയും ത ന്നെ ജനസംഖ്യയുമുള്ള അലനല്ലൂര്‍ പഞ്ചായത്തിന്റെ വടക്കുപടി ഞ്ഞാറന്‍ മേഖല മലയോര കുടിയേറ്റ പ്രദേശമാണ്.സഞ്ചാര സൗകര്യ ങ്ങളും പരിമിതമാണ്.ചികിത്സക്കും ആരോഗ്യ സേവനങ്ങള്‍ക്കുമാ യി ഇവിടങ്ങളിലുള്ളവര്‍ക്ക് അലനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലേക്കുള്‍പ്പടെ എത്തിച്ചേരണമെങ്കില്‍ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായതോടെ ബസ് സര്‍വ്വീസുകളും നിര്‍ത്തിയിരിക്കുകയാ ണ്.ഈ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ ഉള്‍പ്പടെയുള്ള അവശ്യ സേവനങ്ങള്‍ക്ക് പ്രായമായവര്‍ക്കും രോഗികള്‍ക്കും ലഭ്യമാ വാന്‍ ഏറെ വിഷമതകളാണ് നേരിടുന്നത്.കോട്ടപ്പള്ളയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രം അനുവദി ച്ചാല്‍ കുടിയേറ്റ പ്രദേശത്തുള്‍പ്പടെയുള്ള ജനങ്ങള്‍ക്ക് വലിയ ആ ശ്വാസമാകും.മാത്രമല്ല നിലവില്‍ വാക്‌സിനേഷന്‍ നടക്കുന്ന അല നല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ തിരക്കും ഒഴിവാക്കാന്‍ സാധിക്കും.