തച്ചമ്പാറ: പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അവ താളത്തിലാണെന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആരോപ ണം അടിസ്ഥാനരഹിതമാണ് പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായ ണന്‍കുട്ടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് തച്ച മ്പാറ, പഞ്ചായത്ത് അംഗം ജെ ഐസക് എന്നിവര്‍ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു. തച്ചമ്പാറ പഞ്ചായത്തില്‍ പഞ്ചായത്ത് തലത്തി ലും, വാര്‍ഡ് തലത്തിലും നിരീക്ഷണ സമിതികള്‍ ഉണ്ട്. പഞ്ചായത്ത് സമിതിയുടെ യോഗം എല്ലാദിവസവും നടന്നുകൊണ്ടിരിക്കുന്നുണ്ട്. വാര്‍ഡ് സമിതികളുടെ യോഗവും കൃത്യമായി നടക്കുന്നുണ്ട്. പഞ്ചാ യത്തില്‍ ഇതുവരെ 1798 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ലഭ്യതയനുസ രിച്ചാണ് നല്‍കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി വരുന്നു.രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തല ത്തില്‍ സി എഫ് എല്‍ ടി സി പ്രവര്‍ത്തനമാരംഭിക്കാന്‍ ശ്രമം തുടരു ന്നു. ഇതിനായി പഞ്ചായത്തിനു സമീപത്തെ നിര്‍മ്മാണം പൂര്‍ത്തി യായ എസ് സി ഹോസ്റ്റല്‍ സജ്ജമാക്കുന്നുണ്ട്.കഴിഞ്ഞ ഭരണസമിതി 200 കിടക്കകളോടെ സി എഫ് എല്‍ ടി സി സൗകര്യമൊരുക്കി എന്നു ള്ള പ്രസ്താവന വാസ്തവവിരുദ്ധമാണ്.
തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3 ക്ലാസ്സ് റൂമു കളിലായി 50 കിടക്കകള്‍ മാത്രം വാങ്ങി ബെഞ്ചുകള്‍ കൂട്ടിയിട്ട് ഫോ ട്ടോയെടുത്ത് കളക്ടര്‍ക്ക് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. ഇ വിടെ ഒരു രോഗിയെ പോലും അഡ്മിറ്റ് ചെയ്തിട്ടില്ല. കോമണ്‍ ബാത്‌റൂം സൗകര്യം മാത്രമുള്ള ഇവിടെ സി എഫ് എല്‍ ടി സി ക്ക് വേണ്ട യാതൊരു സൗകര്യവും ഇല്ല. മാത്രമല്ല എസ്എസ്എല്‍സി പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടാണ് ഇവിടെനിന്നും സെ ന്റര്‍ ഹോസ്റ്റലിലേക്ക് മാറ്റുന്നത്.മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കാനു ള്ള കട്ടിലുകളുടെ വിതരണവും കുട്ടികളുടെ പഠനോപകരണങ്ങളു ടെ വിതരണവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതു കൊണ്ടാണ് നടക്കാത്തത്. എല്ലാം പഞ്ചായത്ത് ഹാളില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജലജീവന്‍ കുടി വെള്ള പദ്ധതിക്ക് പ്ലാന്‍ ഫണ്ടില്‍നിന്ന് പണം നീക്കിവെക്കാന്‍ കഴി ഞ്ഞില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും അന്ന് കുടിവെള്ള കണക്ഷ ന്‍ നല്‍കിയിട്ടില്ല. പുതിയ ഭരണസമിതി വന്നതിനുശേഷമാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ഇതുവരെ 816 പേര്‍ക്ക് കണക്ഷന്‍ നല്‍ കി.മലയോരമേഖലകളില്‍ കുടിവെള്ള വിതരണത്തിനായി 13 കോ ടി രൂപയുടെ പദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടു ണ്ട്.ലൈഫ് പദ്ധതിയില്‍ കഴിഞ്ഞ ഭരണസമിതി തച്ചമ്പാറ പഞ്ചായ ത്തില്‍ 87 വീടുകള്‍ മാത്രമാണ് നല്‍കിയത്. അതേസമയം തൊട്ടടു ത്ത പഞ്ചായത്തുകളില്‍ 200ന് മുകളില്‍ വീടുകള്‍ നല്‍കി. പി എം എ വൈ പദ്ധതിയില്‍ വീടുകള്‍ക്ക് അപേക്ഷ വാങ്ങിയെങ്കിലും യാ തൊരു പ്രവര്‍ത്തനവും നടത്തിയില്ല. ജീവനക്കാരെ ആരെയും പഞ്ചായത്ത് സ്ഥലം മാറ്റിയിട്ടില്ല.കോണ്‍ഗ്രസിലെ ചില ഗ്രൂപ്പുകള്‍ മാത്രമാണ് പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പഞ്ചായത്ത് മെമ്പര്‍ മാരോ, യു ഡി എഫിലെ മറ്റു പാര്‍ട്ടിക്കാരോ ഇതില്‍ പങ്കെടുത്തില്ലയെന്നും ജോര്‍ജ് തച്ചമ്പാറ പറഞ്ഞു.