മണ്ണാര്‍ക്കാട്: തോരാപുരത്തെ പൊതുശ്മശാന ഭൂമി കയ്യേറി തരം മാ റ്റാന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരി ക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ശ്മ ശാന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന ആക്ഷേപമുയര്‍ന്നതി നെ തുടര്‍ന്ന് സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കു കയായിരുന്നു അദ്ദേഹം.
സ്വകാര്യ വ്യക്തിയെ നഗരസഭയിലേക്ക് വിളിച്ച് വരുത്തി കാര്യങ്ങ ള്‍ ബോധ്യപ്പെടുത്തും.താലൂക്ക് തഹസില്‍ദാറുമായി ബന്ധപ്പെട്ട് താലൂക്ക് സര്‍വയേറെ കൊണ്ട് അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തി മതില്‍ കെട്ടി ശ്മശാനം സംരക്ഷിക്കും.തോരാപുരത്ത് ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കാന്‍ ഫണ്ട് വകയിരു ത്തിയിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.
ശ്മശാനത്തോട് ചേര്‍ന്നുള്ള സ്ഥല ഉടമ ഭൂമി കയ്യേറി നിരപ്പാക്കി തെ ങ്ങിന്‍ തൈകള്‍ നട്ടതായാണ് ആക്ഷേപമുയര്‍ന്നത്.വാര്‍ഡ് കൗണ്‍ സിലര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവു മായി കഴിഞ്ഞ ദിവസം രംഗത്ത് വരികയും തെങ്ങിന്‍ തൈകള്‍ പിഴുതു മാറ്റാന്‍ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഷയം നഗരസഭ ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെ യ്തു.ഇതേ തുടര്‍ന്നാണ് കൗണ്‍സിലര്‍ ലക്ഷ്മി,നഗരസഭ സെക്രട്ടറി ശ്രീരാഗ്,അസി.എഞ്ചിനീ യര്‍ ഇന്ദു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നുജൂം എന്നിവരോടൊപ്പം ചെയര്‍ മാന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്.