അലനല്ലൂര്‍:മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥ അവസാ നിപ്പിക്കണമെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യ പ്പെട്ടു.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാ കെ ആരംഭിച്ചി രിക്കുകയാണ്.കോവിഡ് പശ്ചാത്തലത്തില്‍ ശുചീ കരണ പ്രവര്‍ ത്ത നങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.എന്നാല്‍ മുന്‍ പഞ്ചായത്ത് ഭരണ സമിതി ആരംഭിച്ച മാലിന്യ ശേഖരണ സംസ്‌ക രണ പ്രവര്‍ത്തനങ്ങ ള്‍ പോലും മാസങ്ങളായി നിലച്ചിരിക്കുകയാ ണ്.പദ്ധതിയില്‍ ഉള്‍ പ്പെട്ട വീടുകളില്‍ പഞ്ചായത്ത് നല്‍കിയ ചാ ക്കുകളിലായി മാലിന്യ ങ്ങള്‍ കെട്ടിക്കിടക്കുകയാണ്. തൊഴിലാളി കള്‍ക്ക് കൂലി ലഭ്യമാക്കാ നോ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്കോ പണം നീക്കി വെച്ച് തുടര്‍ പദ്ധതി തയ്യാറാക്കാന്‍ പോലും ഭരണസമിതി തയ്യാറായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
അലനല്ലൂര്‍,കോട്ടപ്പള്ള ടൗണുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളി ലും തികഞ്ഞ നിസ്സംഗതയാണ് ഭരണസമിതി പുലര്‍ത്തുന്നത്.ഈ സമീപം തിരുത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമാ യി പൂര്‍ത്തിയാക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്താനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.മറിച്ചുള്ള സമീപനം തുടര്‍ന്നാല്‍ ശക്തമായ സമരപ രിപാടികളുമായി സിപിഎം മുന്നോട്ട് വരുമെന്നും ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.യോഗത്തില്‍ പി മുസ്തഫ അധ്യക്ഷനായി.ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍,സുദര്‍ശനകുമാര്‍,ടോമി തോമസ് എന്നിവര്‍ സംസാരിച്ചു.