മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം ജില്ലയിലും തീവ്രാവസ്ഥയിലേക്ക് നീങ്ങിയതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന.ഇന്ന് 1077 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 512 പേര്‍ക്ക് സമ്പര്‍ക്കം വഴിയും 542 പേര്‍ക്ക് ഉറവിടം അറി യാതെയുമാണ് വൈറസ് ബാധയുണ്ടായത്.വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 21പേരും രണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിത രില്‍ ഉള്‍പ്പെടും.172 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്,ഒറ്റപ്പാലം നഗരസഭയിലാണ് രോഗവ്യാപനം രൂക്ഷം. പാല ക്കാട് 127 പേര്‍ക്കും ഒറ്റപ്പാലത്ത് 44 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീക രിച്ചു.മണ്ണാര്‍ക്കാട് മേഖലയില്‍ അലനല്ലൂര്‍ പഞ്ചായത്തിലാണ് ഏറ്റ വും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരികരീച്ചിട്ടുള്ളത്.24 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്.നഗരസഭ പരിധിയിലെ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.തച്ചമ്പാറ 10,തെങ്കര,കരിമ്പ 9 പേര്‍ വീതം, തച്ചനാട്ടുകര ആറ്,കുമരംപുത്തൂര്‍ അഞ്ച്,അഗളി നാല്, കോട്ടോപ്പാ ടം മൂന്ന്,ഷോളയൂര്‍,കാരാകുര്‍ശ്ശി,കാഞ്ഞിരപ്പുഴ രണ്ട് പേര്‍ എന്നിങ്ങ നെയാണ് മണ്ണാര്‍ക്കാട് മേഖലയിലെ കോവിഡ് ബാധിതരുടെ കണക്ക്.
മേഖലയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങ ള്‍ അധികൃതര്‍ കര്‍ശനമാക്കുകയാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങള്‍ ഉള്ളവ രും രോഗികളുമായി സമ്പര്‍ക്കമുള്ളവരും അടിയന്തരമായി പരി ശോധന നടത്തണമെന്നും പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപന ങ്ങളിലും ആളുകള്‍ ഒത്ത് കൂടുന്നത് ഒഴിവാക്കണമെന്ന് പൊതുജന ങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്.മണ്ണാര്‍ക്കാട് നഗരസഭയിലും അല നല്ലൂര്‍ പഞ്ചായത്തിലും ഇന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ജന ങ്ങളെ ബോധവല്‍ക്കരിച്ചിരുന്നു.അട്ടപ്പാടിയിലും പരിശോധന കര്‍ശ നമാണ്.അഗളി,ഷോളയൂര്‍ പോലീസ് സ്‌റ്റേഷനുകളിലെ പകുതി പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ട ലിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ രാവിലെ മുതല്‍ പരിശോധന ആരം ഭിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ജില്ലയിലേ ക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്ര വേശനത്തിന് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നട ത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടി ഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതും.48 മണിക്കൂറിന് മുമ്പോ സംസ്ഥാനത്ത് എത്തിയ ഉടനെയോ പരിശോധ നടത്തണമെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവിലുള്ള ത്.
അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ചികിത്സക്കും പ്രതിരോധത്തിനും കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യ ങ്ങളും സജ്ജമാക്കാനും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗി ക്കാന്‍ പഞ്ചായത്തുകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെ ന്ററുകള്‍ കണ്ട് വയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും കോവിഡ് പോസിറ്റി വിറ്റി കൂടിയ സ്ഥലങ്ങളിലുമായി പരിശോധനയും വ്യാപിപ്പിച്ചിട്ടു ണ്ട്.കഴിഞ്ഞ ആറ് ദിവസങ്ങളിലായി ജില്ലയില്‍ നടത്തിയ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 324 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.6217 പേരിലാണ് പരിശോധന നടത്തിയത്.