മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം തടയാന്‍ ജില്ലയില്‍ ആറ് ഇടങ്ങളി ലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍ സണ്‍ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്ക ല്‍ കോളേജ് , ജില്ലാ ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടി കളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ആവശ്യമായ കിട ക്കകളും അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാ തെ ജില്ലാ ആശുപത്രിയില്‍ 64 ഐ.സി.യു കിടക്കകള്‍, 29 വെന്റി ലേറ്റര്‍ ബെഡുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തീവ്ര രോഗബാ ധിതരായ ബി, സി കാറ്റഗറിയിലുള്ളവരെയാണ് നിലവില്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. വരും ദിവസങ്ങളി ല്‍ കോവിഡ് രോഗികളില്‍ വര്‍ദ്ധനവുണ്ടെങ്കില്‍ കൂടുതല്‍ കോവി ഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും നോഡല്‍ ഓഫീസര്‍ അറി യിച്ചു.

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ 16ന്

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണിപ്പോരാളികള്‍ ക്കായുള്ള രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ (കോവാക്‌സി ന്‍) ഏപ്രില്‍ 16ന് പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നട ക്കും. ഒന്നാം ഡോസ് സ്വീകരിച്ചപ്പോള്‍ ലഭിച്ച ഫാക്ട് ഷീറ്റ്, തിരിച്ചറി യല്‍ രേഖ എന്നിവ കൊണ്ടുവരണം. ഇതുവരെ രണ്ടാം ഡോസ് എടു ക്കാത്ത എല്ലാ കോവിഡ് മുന്നണിപ്പോരാളികളും അവസരം പ്രയോജ നപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറി യിച്ചു.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെ.എസ്. ആര്‍. ടി.സി, സ്വകാര്യ ബസുകളില്‍ യാത്രക്കാരെ ഇരുത്തികൊണ്ട് മാത്ര മേ സര്‍വീസ് അനുവദിക്കുകയുള്ളൂവെന്നും ബസ്സില്‍ സ്റ്റാന്‍ഡിങ് യാത്രക്കാരെ അനുവദിക്കരുതെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. ശിവകുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വി. എ.  സഹദേവന്‍ എന്നിവര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയും നടപടികളും സ്വീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!