മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് മുതല്‍ കര്‍ശനമായി നടപ്പാക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

  1. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പ്രചാരണം അവസാനിച്ച ഉടന്‍ പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് പ്രചരണത്തിനു പോയ നിയോജക മണ്ഡലങ്ങളില്‍ നിന്നും മാറി നില്‍ക്കണം.
  2. പൊതുയോഗങ്ങള്‍, സംഗീത, നാടക, കലാ രൂപങ്ങളുടെ പ്രദര്‍ശനങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ എന്നിവ പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അഞ്ചു വര്‍ഷം വരെ കഠിന തടവോ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം.
  3. പോളിങിന് 48 മണിക്കൂര്‍ മുന്‍പ് പ്രചരണം അവസാനിച്ച ശേഷം പ്രചരണാര്‍ത്ഥം മറ്റു മണ്ഡലങ്ങളില്‍ പോയ വോട്ടര്‍മാര്‍ അവിടെ തുടരുന്നില്ല എന്ന് പോലീസ് ഉറപ്പുവരുത്തണം.
  4. കല്യാണമണ്ഡപങ്ങള്‍, കമ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ പോലീസ് പരിശോധന നടത്തി പുറമേയുള്ളവര്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. ലോഡ്ജുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയിലെ താമസക്കാരുടെ ലിസ്റ്റ് പരിശോധിച്ച് ഉറപ്പാക്കണം. ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും വാഹനങ്ങളുടെ നീക്കം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം. നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയവ
  5. പ്രചരണം അവസാനിച്ച ശേഷവും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മണ്ഡലം വിടാതെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു മതിയായ കാരണം കാണിക്കണം. ഈ വ്യക്തിക്ക് നിലവില്‍ മറ്റൊരിടത്തേക്ക് മാറാന്‍ കഴിയാത്തവിധം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് ഉറപ്പുവരുത്തണം.
  6. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മുഖേന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുകയുള്ളൂ.
  7. ഇത്തരത്തില്‍ ഇളവ് ലഭിച്ചിട്ടുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി ഇവരുടെ താമസസ്ഥലത്ത് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പോലീസ് ഉള്‍പ്പെടുന്ന ഒരു വീഡിയോ സര്‍വൈലന്‍സ് ടീം നിരീക്ഷണം നടത്തും. ഇവരുടെ താമസ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തണം. അവസാന 48മണിക്കൂറിലെ തിരഞ്ഞെടുപ്പ് സംപ്രേഷണം
  8. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മീറ്റിംഗ്, പൊതുയോഗങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. സിനിമ, ടെലിവിഷന്‍, ഇത്തരത്തിലുള്ള മറ്റ് മാധ്യമങ്ങള്‍ എന്നിവയിലൂടെയുള്ള പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്.
  9. പോളിങ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് റേഡിയോയിലൂടെയുള്ള പ്രചരണം അനുവദനീയമല്ല. പ്രിന്റ് മീഡിയ പരസ്യങ്ങള്‍
  10. പ്രചരണ നോട്ടീസുകള്‍ പ്രിന്റ് ചെയ്യുന്നവര്‍ പ്രസ്സിന്റെ പേരും വിലാസവും നോട്ടീസില്‍ രേഖപ്പെടുത്തണം.
  11. പരസ്യത്തിന്റെ പ്രിന്റ് ചെയ്ത കോപ്പി, സ്ഥാനാര്‍ഥിയുടെ ഡിക്ലറേഷന്‍, പ്രിന്റിംഗ് ചാര്‍ജ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രസ്സ് ഉടമ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍/ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കണം.
  12. പ്രചരണ പോസ്റ്റുകള്‍ക്ക് പ്രി- സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ല. എന്നാല്‍ പത്രങ്ങളിലൂടെയുള്ള സ്ഥാനാര്‍ഥികളുടെ പരസ്യങ്ങളുടെ ഇ -വേര്‍ഷന് പ്രീ – സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
  13. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്ത പരസ്യങ്ങള്‍ ഒരു കാരണവശാലും പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല.
  14. നിബന്ധനകള്‍ക്ക് വിപരീതമായി ഏതെങ്കിലും വ്യക്തി പരസ്യപ്രചാരണം നടത്തിയാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാം.
  15. തിരഞ്ഞെടുപ്പ് ദിവസവും തൊട്ടുമുന്‍പുള്ള ദിവസവും പത്രത്തിലൂടെയുള്ള പ്രചാരണത്തിന് എം.സി എം.സിയുടെ പ്രീ – സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഭിനേതാക്കളുടെ ഫീച്ചര്‍ ഫിലിമുകളുടെ സംപ്രേഷണം സംബന്ധിച്ച്

  1. അഭിനേതാക്കളായ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ തിയറ്റേറുക ളിലോ സ്വകാര്യ ടി.വി ചാനലുകളിലോ സംപ്രേഷണം ചെയ്യുന്ന തിന് നിരോധനമില്ല. എന്നാല്‍ ദൂരദര്‍ശനില്‍ ഇത്തരം ഫീച്ചര്‍ ഫിലിമുകളുടെ സംപ്രേഷണം അനുവദനീയമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!