മണ്ണാര്‍ക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോ ഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിംഗ് നാളെ മുതല്‍ ആരംഭിക്കും. ഏപ്രി ല്‍ മൂന്ന് വരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അതത് നിയോജക മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുളള തപാല്‍ വോ ട്ട് സഹായക കേന്ദ്രങ്ങളില്‍ എത്തി വോട്ട് ചെയ്യാം.സ്വന്തം മണ്ഡല ത്തിലെ തപാല്‍ വോട്ട് സഹായക കേന്ദ്രങ്ങളില്‍ എത്തി മാത്രമേ ഇ ത്തരത്തില്‍ വോട്ട് ചെയ്യാനാവൂ.വരണാധികാരിക്ക് ഫോറം 12 ലൂടെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും തപാല്‍ വോട്ട് സഹായ കേന്ദ്രങ്ങളില്‍ പോയി വോട്ട് രേഖപ്പെടുത്താവുന്നതാണ്ത പാല്‍ ബാലറ്റിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഏപ്രില്‍ മൂന്നി ന് വൈകീട്ട് അഞ്ച് വരെ ഫോറം 12ലൂടെ വരണാധികാരിക്ക് അപേ ക്ഷ നല്‍കാവുന്നതാണ്.ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.എന്നാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്നാം തിയ്യതി അഞ്ചുമണിക്ക് മുമ്പായി അതാത് മണ്ഡലത്തിലെ തപാല്‍ വോട്ട് സഹായ കേന്ദ്രത്തില്‍ എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
മണ്ഡലങ്ങളും തപാല്‍ വോട്ട് സഹായ കേന്ദ്രങ്ങളും
1.മണ്ണാര്‍ക്കാട് – മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്
2.കോങ്ങാട് – കെപിആര്‍പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
3.തൃത്താല – തൃത്താല ബ്ലോക്ക് പഞ്ചായത്ത് ന്യൂസിയം ഹാള്‍
4.ഷൊര്‍ണൂര്‍ – ഷൊര്‍ണൂര്‍ സെന്റ് തെരേസാസ് കോണ്‍വെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
5.ഒറ്റപ്പാലം – ഒറ്റപ്പാലം എന്‍ എസ് എസ് കെപിടി വി എച്ച് എസ്എസ്
6.മലമ്പുഴ – മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
7.പാലക്കാട് – പാലക്കാട് ചെമ്പൈ ഗവ.സഗീത കോളേജ്
8.തരൂര്‍ – തരൂര്‍ എയുപി സ്‌കൂള്‍
9.ചിറ്റൂര്‍ – ചിറ്റൂര്‍ ഗവ.വിക്ടോറിയ ജിഎച്ച്എസ്എസ്
10.നെന്‍മാറ – നെന്‍മാറ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ്
11.ആലത്തൂര്‍ – ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്
12. പട്ടാമ്പി- ബ്ലോക്ക് പഞ്ചായത്ത് ഹാള്‍