മണ്ണാര്‍ക്കാട്:വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ നാളെ പെസഹ ആചരിക്കും.ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്ര ണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ദിവ്യബലി ക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും.കഴിഞ്ഞ വര്‍ഷം ഇത്ത രം തിരുക്കര്‍മ്മങ്ങള്‍ ഒഴിവാക്കിയിരുന്നു.
മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പെസഹാ ദിനത്തെ വരവേല്‍ക്കാനായി ഒരുങ്ങി കഴിഞ്ഞു. കല്ലടി ക്കോട് സെന്റ് ആന്റണീസ് ചര്‍ച്ച്,കരിമ്പ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച്, കല്ലടിക്കോട് മേരിമാതാ ചര്‍ച്ച്,ചുള്ളിയാംകുളം ഹോളി ഫാമിലി ദേവാലയം,തച്ചമ്പാറ സെന്റ് മേരീസ് ചര്‍ച്ച്, കാഞ്ഞിരപ്പുഴ സെന്റ് തോമസ്,മണ്ണാര്‍ക്കാട് പെരിമ്പടാരി ഹോളി സ്പിരിറ്റ് ചര്‍ച്ച്,നെല്ലിപ്പുഴ സെന്റ് ജയിംസ് ചര്‍ച്ച് എന്നവടങ്ങളില്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ,പ്രദക്ഷിണം ആരാധന എന്നിവയു ണ്ടാകും.
യേശു പന്ത്രണ്ട് ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനെ അനു സ്മരിച്ച് കൊണ്ട് വൈദികര്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബി ക്കും.ഗദ്‌സെമന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശു വിന്റെ പാത പിന്തുടര്‍ന്ന് രാത്രി വൈകും വരെയും വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കും.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളിലും ഭവനങ്ങളിലും അപ്പംമുറിക്കും.
ലോകരക്ഷയ്ക്കായി യേശു ക്രിസ്തു പീഢാനുഭവങ്ങള്‍ക്കൊടുവില്‍ കുരിശുമരണം വരിക്കുന്ന ദു:ഖ വെള്ളിയാഴ്ചിലേക്ക് പ്രാര്‍ത്ഥനാനി ര്‍ഭരവും ത്യാഗപൂര്‍ണ്ണവുമായ ഒരുക്കം കൂടിയാണ് പെസഹദിനം. പ്രത്യാശ നിര്‍ഭരമായ ഉയിര്‍പ്പുതിരുനാളിലേക്കുള്ള കാത്തിരിപ്പ് തീക്ഷ്ണമായ ഭക്തിയുടെ മണിക്കൂറുകളാണ്.ഉയിര്‍പ്പു ഞായറാഴ്ച യോടെ അമ്പത് ദിവസത്തെ നോമ്പിന് സമാപ്തിയാകും.