രണ്ടാം ഡോസ് (കോവി ഷീൽഡ്) കുത്തിവെപ്പ് എടുത്തത് 475 പേർ
മണ്ണാര്‍ക്കാട്: ജില്ലയില്‍ ഇന്ന് ആകെ 11749 പേർ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്). 265 ആരോഗ്യ പ്രവ ർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (158 പേർ ഒന്നാം ഡോസും 107 പേർ രണ്ടാം ഡോസും).620 മുന്നണി പ്രവർത്തകരും ഇന്ന് കുത്തി വെപ്പെടുത്തിട്ടുണ്ട് (276 പേർ ഒന്നാം ഡോസും 344 പേർ സെക്കൻ്റ് ഡോസും) 45 വയസ്സിനും 60 വയസിനുമിടയിലുള്ള 743(740 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും) പേരും ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 10121 പേരാണ് ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. (10100 പേർ ഒന്നാം ഡോസും 21 പേർ രണ്ടാം ഡോസും) ആകെ 114 കേന്ദ്രങ്ങളിൽ 114 സെഷനുകളി ലായിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
