കുമരംപുത്തൂര്‍:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ കുമ രംപുത്തൂര്‍ പഞ്ചായത്ത് പര്യടനത്തിനിടെ പ്രവര്‍ത്തകരും ഒരു സം ഘം ആളുകളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.കുളര്‍മുണ്ട ബീഡി കമ്പനിക്ക് സമീപത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സം ഭവം.പോലീസും സ്ഥലത്തുണ്ടായിരുന്നു.
പയ്യനെടം റോഡ് നവീകരണം പൂര്‍ത്തിയാകത്തതിനെ ചൊല്ലി വിമ ര്‍ശനങ്ങളുന്നയിച്ച ബോര്‍ഡുമായി ഒരു സംഘം സ്ഥലത്തുണ്ടായിരു ന്നതാണ് പ്രകോപനങ്ങളിലേക്ക് നയിച്ചത്.സ്ഥാനാര്‍ത്ഥി ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിന് സമീപത്തായി റോഡ് വിഷയത്തിലുള്ള ബോര്‍ ഡുമായി ഒരു സംഘം നിന്നത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചു.പിന്നീട് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.ഇതിനിടെ ബോര്‍ഡ് നശിപ്പിക്ക പ്പെടുകയും ചെയ്തു.നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പി ക്കുകയായിരുന്നു.
പയ്യനെടം റോഡ് പൂര്‍ത്തിയാകാത്തത് കിഫ്ബിയുടെ കുഴപ്പം കൊ ണ്ടാണെന്ന് എന്‍ ഷംസുദ്ദീന്‍ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ മണ്ഡ ലത്തില്‍ മാത്രമല്ല മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഭരണകക്ഷി എംഎല്‍ എമാരുടെ മണ്ഡലത്തിലടക്കം കിഫ്ബിയുടെ പ്രവൃത്തികള്‍ മുട ങ്ങി കിടക്കുന്നുണ്ട്.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആറ് മാസം കൊണ്ട് പയ്യനെടം റോഡ് നവീകരണം പൂര്‍ത്തിയാക്കു മെ ന്നും എന്‍ ഷംസുദ്ദീന്‍ പ്രസംഗത്തില്‍ പറഞ്ഞു.
പയ്യനെടം റോഡിന്റെ നവീകരണം പൂര്‍ത്തിയാകാത്തത് നാട്ടു കാരെ വലയ്ക്കുന്നുണ്ട്.രണ്ട് വര്‍ഷം മുമ്പാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്.