മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ സര്‍ക്കാര്‍ ഈ അധ്യായന വര്‍ഷം അനുവദിച്ച പുതിയ പഞ്ചവത്സര ഇന്റ്റഗ്രേ റ്റഡ് എയ്ഡഡ് പി.ജി കോഴ്‌സായ എം. എസ്.സി സൈക്കോളജിയുടെ ഉദ്ഘാടനവും പുതിയ സയന്‍സ് ബ്ലോക്കിന്റെ ഉദ്ഘാടനവും എം. ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ നിര്‍വ ഹിച്ചു.ഈ വര്‍ഷം കല്ലടി കോളേജിന് ലഭിക്കുന്ന രണ്ടാമത്തെ എയ്ഡ ഡ് കോഴ്‌സാണ് ഇന്റ്റഗ്രേറ്റഡ് സൈക്കോളജി. കാലിക്കറ്റ് സര്‍വകലാ ശാലക്ക് കീഴില്‍ നിലവില്‍ ഒരു സ്ഥലത്ത് മാത്രമാണ് ഈ കോഴ്‌സു ളളത്.
എം ഇ.എസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി അദ്ധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, കാലി ക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.വിനോദ് കുമാര്‍, കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സയ്യിദ് അലി, പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം ഷിഹാബ്, എം.ഇ.എസ് സംസ്ഥാന സ്‌കൂള്‍സ് മാനേജര്‍ എസ്.എം.എസ് മുജീബ് റഹ്മാന്‍, കല്ലടി കോളേജ് ട്രഷറര്‍ സി.പി ഷിഹാബ്, പി.ടി.എ വൈസ് പ്രസിഡ ന്റ് ബാലമുകുന്ദന്‍, എന്‍.അബൂബക്കര്‍ ഡോ.വി.എ ഹസീന എന്നിവ ര്‍ സംസാരിച്ചു.