മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നഎന്‍.ഷംസുദ്ദീന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി.പി. ജയപ്രകാശ് മുമ്പാകെ യു.ഡി. എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള,തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്തലി,കണ്‍വീനര്‍ ടി.എ.സലാം, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സിദ്ദീഖ് എന്നിവരോടൊപ്പമാണ് പത്രിക നല്‍കിയത്.

രാവിലെ 11 മണിയോടെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള,തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്തലി,കണ്‍വീനര്‍ ടി.എ.സലാം,മുസ് ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എ. തങ്ങള്‍, ഡി.സി.സി സെക്രട്ടറിമാരായ പി.അഹമ്മദ് അഷ്‌റഫ്,പി.ആര്‍.സുരേഷ്,മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, ടി.എ. സിദ്ദീഖ്,കല്ലടി അബൂബക്കര്‍പൊന്‍പാറ കോയക്കുട്ടി,റഷീദ് ആലാ യന്‍, നഗരസഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ചെറൂട്ടി, എ.അയ്യപ്പന്‍,അബു വറോടന്‍, ജോസ് പീറ്റര്‍, ഹുസൈന്‍ കോളശ്ശേരി,ഹമീദ് കൊമ്പത്ത്, ഹുസൈന്‍ കളത്തില്‍,സി.ഷഫീഖ് റഹ്മാന്‍,റ ഷീദ് മുത്തനില്‍, ജോഷി, എം.കെ .ബക്കര്‍,മുജീബ് മല്ലിയില്‍,അരുണ്‍കുമാര്‍ പാലക്കുറിശ്ശി,ഗി രീഷ് ഗുപ്ത, തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായാണ് പത്രിക സമര്‍പ്പണത്തിനെത്തിയത്.കെ.ഹംസ,ബഷീര്‍ തെക്കന്‍,കെ.ടി. ഹംസപ്പ,പി.മുഹമ്മദലിഅന്‍സാരി,പാറശ്ശേരിഹസ്സന്‍,കെ.സി.അബ്ദുറഹിമാന്‍,എ.അസൈനാര്‍,അസീസ് പച്ചീരി,കെ.പി. ഉമ്മര്‍,നൗഫല്‍ കളത്തില്‍,നൗഷാദ് വെളളപ്പാടം, ജയപ്രകാശ് വാഴോത്ത്,മുസ്തഫ വറോടന്‍, ഷറഫു ചങ്ങലീരി,കെ.പി.അഫ്ലഹ്,സജീര്‍, ടി.കെ. ഫൈ സല്‍,പി.ഖാലിദ്,ജലീല്‍ കൊളമ്പന്‍,ഷിഹാബ് കുന്നത്ത് തുടങ്ങിയ വര്‍ സംബന്ധിച്ചു.

മണ്ഡലത്തിലെ ജനങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണയും സ്‌നേ ഹവും നല്‍കുന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെര ഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.സമൂഹ നന്മക്കായി കഴിഞ്ഞ പത്ത് വര്‍ ഷമായി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!