പാലക്കാട്:നല്ല സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത സാഹച ര്യം നിലനില്‍ക്കുന്നതായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ആസ്വാദകര്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാനുള്ള അവസരമാണ് രാ ജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത്.ഈ സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്ത ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം.
ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന കേരളത്തില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ നിര്‍മ്മിക്കണം.ഇതുവഴി കോര്‍ പ്പറേഷന്റെതായ ഒരു തിയേറ്റര്‍ ശൃംഖല തന്നെ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നും അടൂര്‍ അഭ്യര്‍ത്ഥിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്‌സനും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍ പുര സ്‌കാരങ്ങള്‍ വിതരണം ചെയ്തു.സിനിമാ നിരൂപകന്‍ വികെ ജോസ ഫ്,അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍,എക്‌സിക്യുട്ടീവ് അംഗം സിബി മലയില്‍,മേള ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍ എന്നി വര്‍ സംസാരിച്ചു.കാല്‍നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് നാലിടങ്ങളിലായി രാജ്യാന്തര ചലച്ചിത്രമേള നടന്നത്.മലയാള സിനി മകള്‍ ഉള്‍പ്പെടുന്ന 80 മികവുറ്റ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.