മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹ കരണ ബാങ്ക് നടത്തിയ വൈവിധ്യ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ 25,000 രൂപയുടെ ക്യാഷ് അവാര്‍ഡിനും അര്‍ഹതനേടി. കോവിഡ് അതിജീവനം അവാര്‍ഡ്-സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും 25,000 രൂപയും കൂടാതെ കോവിഡ് പ്രതിരോധം സംസ്ഥാ നതല ഒന്നാം സ്ഥാനവും ലഭിച്ചു. ആന്റിജന്‍ പരിശോധന കേന്ദ്രം ഉള്‍പ്പടെയുള്ള ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങളാണ് അവാര്‍ ഡിനായി പരിഗണിച്ചത്. കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങി ല്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കേരള ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ബാങ്ക് സിഇഒ രാജന്‍, സിജി എം സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധ തി പ്രകാരമുള്ള കേരള ബാങ്കിന്റെ ആദ്യ വായ്പ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത എന്ന പദ്ധതിക്ക് ലഭി ച്ചു. വായ്പ അനുമതി ഉത്തരവ് പ്ലാനിംഗ് ബോര്‍ഡ് അംഗവും കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമായ ഡോ. കെ. ഹരി ലാല്‍ ബാങ്കിനു കൈമാറി. കുറഞ്ഞ പലിശ നിരക്കില്‍ നാലുകോടി രൂപയാണ് ഏഴ് വര്‍ഷ കാലാവധിക്ക് ബാങ്കിന് അനുവദിച്ച് ഉത്തരവ് കൈമാറിയത്.
കൂടാതെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ നടത്തിയ മാതൃകാപരമായ പ്രവ ര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമോദനവും ലഭിച്ചു. സഹകരണ വകുപ്പിന് വേണ്ടി സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി ഐഎഎസ് ന്റെ പ്രശംസാപത്രം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്ത മന് കൈമാറി. തിരുവനന്തപുരം സഹകരണ ഭവനില്‍ നടന്ന ചടങ്ങി ല്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് ഐഎഎസ് ഉള്‍പ്പ ടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു