മണ്ണാര്‍ക്കാട്:ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളി ലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോ ലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാ നം ഒരുക്കുന്നത്.ഇതിനായി അവശ്യസര്‍വീസുകളായി തിരഞ്ഞെടു ത്ത വകുപ്പുകളില്‍ ജില്ലാ തല നോഡല്‍ ഓഫീസര്‍മാരെ തിരഞ്ഞെ ടുക്കും.ഈ നോഡല്‍ ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റ് ചെയ്യേണ്ട ജീവ നക്കാര്‍ക്ക് ഫോറം 12 ഡി നല്‍കി പൂരിപ്പിച്ച് വാങ്ങണം.ഇത്തരത്തി ലുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയതി മുതല്‍ നോ ട്ടിഫിക്കേഷന്‍ വന്ന തിയതിക്ക് ശേഷമുള്ള അഞ്ച് ദിവസത്തിനു ള്ളില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് ലഭിച്ചിരിക്കണം. റിട്ടേ ണിംഗ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്ന തിന് ബന്ധപ്പെട്ട നിയോജകമണ്ഡലത്തില്‍ ഒരു പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ കണ്ടെത്താനും പോസ്റ്റല്‍ ബാലറ്റ് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ തുടര്‍ച്ചയായി മൂന്നു ദിവസം പ്രവര്‍ത്തി ക്കും.തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മുന്‍പെങ്കിലും പോസ്റ്റല്‍ വോ ട്ടിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.
അവശ്യ സര്‍വീസുകളായി തിരഞ്ഞെടുത്തിരിക്കുന്ന വകുപ്പുകള്‍
- ആരോഗ്യം
- പോലീസ്
- ഫയര്‍ ഫോഴ്സ്
- ജയില്‍
- എക്സൈസ്
- മില്‍മ
- ഇലക്ട്രിസിറ്റി
- വാട്ടര്‍ അതോറിറ്റി
- കെ.എസ്.ആര്‍.ടി.സി
- ട്രഷറി
- ഫോറസ്റ്റ്
- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍(ആള്‍ ഇന്‍ഡ്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍് & ടെലിഗ്രാഫ്, ഏവിയേഷന്‍)
- ആംബുലന്‍സ്
- തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍
- ഏവിയേഷന്‍
- ഷിപ്പിംഗ്