തച്ചനാട്ടുകര: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ളസൗജന്യ കലാ പരിശീലന പദ്ധതിക്ക് തച്ചനാട്ടുകര പഞ്ചായത്തില്‍ തുടക്കമായി .പഞ്ചായത്ത് തല ഉപദേശകസമിതി രൂപീകരിച്ചു.നാടന്‍പാട്ട്, കോല്‍ ക്കളി,മോഹിനിയാട്ടം,ഡ്രോയിംഗ്,മദ്ദളം,ചെണ്ടമേളം,കഥകളി കൊ ട്ട്,ചുട്ടി എന്നീ കലാ പരിശീലകരേയാണ് തച്ചനാട്ടുകര ഗ്രാമ പഞ്ചായ ത്തില്‍ പരിശീലനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.യോഗം പഞ്ചായ ത്ത് പ്രസിഡന്റ് കെപിഎംസലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെപി എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബീ ന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ തങ്കം മഞ്ചാടിക്കല്‍,ബുഷറ,ചുട്ടി പരിശീലകന്‍ കലാനിലയം രാജീവ് ക്ലബ് ഭാരവാഹി ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് കണ്‍വീനര്‍ അനീഷ് മണ്ണാര്‍ക്കാട് സ്വാഗതവും പഞ്ചായത്ത് ജോ.കണ്‍വീനര്‍ കലാമണ്ഡലം ഗായത്രി നന്ദിയും പറഞ്ഞു.