മണ്ണാര്‍ക്കാട്: പച്ചക്കറി ലോഡെന്ന വ്യാജേന കേരള ത്തിലേക്ക് ലോറിയില്‍ കടത്തിയ ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന ജലാറ്റിന്‍ സ്റ്റിക്ക് ശേഖരം മണ്ണാര്‍ക്കാട് വച്ച് എക്‌സൈസിന്റെ നേ തൃത്വത്തില്‍ പിടികൂടി.തമിഴ്‌നാട് സേലം സ്വദേശികളായ കള്ള നാത്തം,ആത്തൂര്‍ സ്വദേശി ഇളവരശന്‍ (32),കാര്‍ത്തിക് (26) എ്ന്നി വരെ കസ്റ്റഡിയിലെടുത്തു.
ലോറിയില്‍ കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നൊട്ടമല വച്ച് ലോറി തടഞ്ഞ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് വന്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്.250 ബോക്‌സുകളിലായി ഏകദേശം 6250 കിലോയോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ലോറിയില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നര്‍ക്കോട്ടിക് സ്‌ക്വാഡ്, മണ്ണാര്‍ ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്,എക്‌സൈസ് റേഞ്ച് എന്നി വര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.എക്‌സൈസ് സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പികെ സതീഷ്,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശോഭ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.കേസ് തുടര്‍ നപടികള്‍ക്കായി പോലീസിന് കൈമാറുമെന്ന് എക്‌സൈസ് അറിയിച്ചു.