മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയെ ശാസ്ത്രീയമായി വിഭജിക്കണമെന്ന് കെ.എസ്.ടി. യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാല യങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എണ്ണ വും ഭൂമിശാസ്ത്രം,യാത്രാസൗകര്യം തുടങ്ങിയവയും പരിഗണിച്ച് അഗളി,കോട്ടോപ്പാടം കേന്ദ്രങ്ങളായി വിദ്യാഭ്യാസ ഉപജില്ലകളുടെ രൂപീകരണം അനിവാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
‘വിദ്യാഭ്യാസം മാറ്റത്തിന്,മാറണമീ നിഷ്‌ക്രിയ ഭരണം ‘ എന്ന പ്രമേ യത്തില്‍ നടന്ന സമ്മേളനം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് ഉമ്മര്‍ കുന്നത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെ ക്രട്ടറി കരീം പടുകുണ്ടില്‍ പ്രമേയ പ്രഭാഷണം നടത്തി.സേവനത്തി ല്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന സമിതി അംഗം കെ.ടി.ജലീല്‍ മാ സ്റ്റര്‍ക്കുള്ള യാത്രയയപ്പ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോ ക്കോട്,സി.എച്ച്.സുല്‍ഫിക്കറലി,സഫുവാന്‍ നാട്ടുകല്‍,എ. അബൂബ ക്കര്‍,ടി.കെ.എം.ഹനീഫ,സലീം നാലകത്ത്,കെ. എ.മനാഫ്,എം. അബ്ദുല്‍ അസീസ്,കെ. അബ്ദുല്‍ നാസര്‍,കെ.അബു,വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ സി.പി.ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അബൂബക്കര്‍ കാപ്പുങ്ങല്‍ (പ്രസിഡണ്ട്), പി.സി. എം.അഷ്‌റഫ്,എം.അബ്ദുല്‍ അസീസ്,എന്‍ .സുബൈര്‍, സി.കെ. റിയാസ്,കെ.പി.നീന(വൈസ് പ്രസിഡണ്ടുമാര്‍),പി.അന്‍വര്‍ സാദത്ത് (സെക്രട്ടറി),കെ.അബു,പിഎം.ഹഫ്‌സത്ത്,പി.ജമാലുദ്ദീന്‍,കെ.വി.ഇല്യാസ്,ഷമീര്‍ മണലടി, കെ.എം.ഹസ്സന്‍കുട്ടി (ജോ.സെക്രട്ടറിമാര്‍), സി.പി. ഷിഹാബുദ്ദീന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.