മണ്ണാര്‍ക്കാട് നിന്നും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ സിനിമ വെള്ളിത്തിരയിലേക്കെത്തുന്നു.നവാഗതനായ ഗോവിന്ദപു രം സ്വദേശി മുസ്തഫ ഗട്‌സ് കഥയെഴുതി സംവിധാനം ചെയ്യുന്നഓളെ കണ്ടനാള്‍ മാര്‍ച്ച് 19ന് തിയ്യേറ്ററുകളിലെത്തും.ജെന്‍ട്രെന്‍ഡ് മൂവിസി ന്റെ ബാനറില്‍ ലതാസജീവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവി ധായകന് പുറമേ നായകനും വില്ലനുമുള്‍പ്പടെ നിരവധി പേര്‍ മണ്ണാര്‍ ക്കാട്ടുകാരാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
മലപ്പുറത്ത് നിന്നും ചിറ്റൂര്‍ ക്യാമ്പസിലേക്ക് പഠനത്തിനെത്തുന്ന ജെ ന്നയെ കണ്ടമാത്രയില്‍ ആദിയ്ക്കുണ്ടാകുന്ന പ്രണയവും തുടര്‍ന്നു ണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.മുഴുനീള കോമഡിയും സംഗീത സാന്ദ്രവുമായ ചിത്രം ഒരു പക്കാ എന്റര്‍ടെ യ്ന്റ്‌മെന്റായിരിക്കുമെന്ന് സംവിധായകന്‍ മുസ്തഫ ഗട്‌സ് പറഞ്ഞു. നായകന്‍ ആദിയായി എത്തുന്നത് കോട്ടോപ്പാടം കച്ചേരിപ്പടി സ്വദേ ശി ജ്യോതിഷ് ജോ ആണ്.വില്ലന്‍ സജീവ് വടക്കുംമണ്ണം സ്വദേശിയാ ണ്.നായിക ജെന്നയായി വേഷമിടുന്നത് കൃഷ്ണപ്രിയയും ആദിയുടെ സന്തത സഹചരിയായി എത്തുന്നത് പത്തനംതിട്ട സ്വദേശി ആബ്രോ സൈമണ്‍ ആണ്.പുതുമുഖങ്ങള്‍ക്ക് പുറമേ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്,ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ അഭിന യിക്കുന്നുണ്ട്.
കൃഷ്ണകുമാര്‍ വര്‍മ്മ,ഡെല്‍ജോ ഡൊമിനിക്ക് എന്നിവരുടെ വരികള്‍ ക്ക് സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബാണ് ഈണം പകര്‍ന്നിരിക്കുന്നത്.രണ്ട് ഗാനങ്ങള്‍ആലപിച്ചത് വിനീത് ശ്രീനിവാ സനാണ്.ഹിഷാം അബ്ദുല്‍ വഹാബും ഗാനം ആലപിച്ചിട്ടുണ്ട്. ഷിഹാ ബ് ഓങ്ങല്ലൂരാണ് ഛായാ ഗ്രാഹകന്‍.എഡിറ്റര്‍ ആനന്ദ് ബോസ്. കലാ സംവിധാനം സജിത്ത് മുണ്ടയാട്,കോസ്റ്റിയൂം സുകേഷ് താനൂര്‍, മേ ക്കപ്പ് രാജേഷ് നെന്‍മാ റ,സ്റ്റണ്ട് സുപ്രീം സുന്ദര്‍,പ്രൊഡക്ഷൻ കൺ ട്രോളർ മൻസൂർ വെട്ടത്തൂർ, പിആർഒ എം കെ ഷെജിൻ ആലപ്പുഴ എന്നിവരാണ്. ജെന്‍ ട്രെന്‍ഡ് മൂവീസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.