മണ്ണാര്‍ക്കാട്:ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂ ന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ണ്ണമാകാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകര ണമാണ് നടന്നത്. അത്തരത്തില്‍ 8090 വീടുകള്‍ കണ്ടെത്തിയതില്‍ 7604 വീടുകള്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ വകുപ്പ് മുഖേന 3473 വീടു കള്‍, മുനിസിപ്പാലിറ്റി തലത്തില്‍ 396, മൈനോറിറ്റി വെല്‍ഫയര്‍ വ കുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 516 ഗ്രാമപഞ്ചായത്തുകള്‍ മുഖേന 737, ബ്ലോക്ക് പഞ്ചായത്തുകള്‍ 2480 എന്നിങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്.
രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് വീട് നല്‍കിയത്. 12914 വീടുകള്‍ കരാര്‍ വെച്ചതില്‍ 11708 വീടുകള്‍ പൂര്‍ത്തിയാക്കുകയുണ്ടായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ യും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് സര്‍വെ നട ത്തിയത്.
ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങള്‍, വീടുക ള്‍ എന്നിവ നിര്‍മിച്ചു നല്‍കുന്ന മൂന്നാം ഘട്ടത്തില്‍ 338 വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.11635 ഗുണഭോക്താക്കളെയാണ് അര്‍ഹരാ യി കണ്ടെത്തിയത്. ആദ്യപാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം ചി റ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ വെള്ളപ്പനകോളനിയില്‍ പുരോഗമിക്കുന്നു.
സംസ്ഥാനതല പോളിസി വിതരണം 24 ന്
ലൈഫ് മിഷന്‍, മറ്റ് ഭവനപദ്ധതികള്‍ പ്രകാരം നിര്‍മാണം പൂര്‍ത്തി യാക്കിയ ഭവനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്ന തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് സെക്രട്ടേറിയറ്റില്‍ സംസ്ഥാന തലത്തില്‍ ആദ്യ ഗുണഭോക്താവിനുള്ള പോളിസി സര്‍ട്ടിഫിക്കറ്റ് ധനകാര്യമന്ത്രി വിതരണം ചെയ്യും. പരിപാടിയില്‍ തദ്ദേശസ്വയംഭരണ മന്ത്രി അധ്യ ക്ഷനാവും. അന്നേദിവസം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളി ലും ലൈഫ് ഗുണഭോക്തൃ സംഗമം നടത്തുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന വിധത്തില്‍ സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് പൊതുമേ ഖല ഇന്‍ഷൂറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പ നിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രകാരം ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗുണഭോക്താക്കള്‍ നേരിട്ടും പ്രീമിയം അടയ്ക്കും.