മണ്ണാര്‍ക്കാട്:ജില്ലയിലെ തൊഴിലാളികള്‍ക്ക് വിവിധ ധനസഹായ പദ്ധതികളാണ് ജില്ലാ ലേബര്‍ ഓഫീസ് മുഖേന ഉറപ്പാക്കിയത്. മരം കയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതി പ്രകാരം 2473 തൊ ഴിലാളികള്‍ക്ക് വിതരണം ചെയ്തത് 78.46 ലക്ഷം രൂപ വിതരണം ചെ യ്തു. ജോലിക്കിടെ മരത്തില്‍നിന്ന് വീണ് കിടപ്പിലായ 76 ഓളം തൊ ഴിലാളികള്‍ക്ക് ജില്ലാ ലേബര്‍ വകുപ്പ് 43 ലക്ഷം രൂപയും ധനസഹായ മായി വിതരണം ചെയ്തു. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെയും തോ ട്ടങ്ങളിലെയും 5934 തൊഴിലാളികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങ ളിലായി 1.18 കോടി ഓണം എക്‌സ്‌ഗ്രെഷ്യ ഇനത്തില്‍ വകുപ്പ് ജില്ല യില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാ യി ഒറ്റപ്പാലം, കഞ്ചിക്കോട്, പട്ടാമ്പി എന്നിവിടങ്ങളില്‍ 22 മെഡിക്ക ല്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും ജില്ലാ ലേബര്‍ ഓഫീസ് മുഖേന സംഘടിപ്പിച്ചു. 2536 തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നു വിതരണം നടത്തി. ഇവര്‍ക്കായുള്ള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 24,794 തൊഴിലാളികളെ എന്റോള്‍ ചെയ്ത് സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കി. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് മൂന്ന് ഘട്ടങ്ങളി ലായി 11,911 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കൂടാതെ 15,739 തൊഴിലാളികളെ ജില്ലയില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടക്കി അയച്ചു. ഇവര്‍ക്കായി 19,819 ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി വാടകകെട്ടിടം, കഞ്ചിക്കോട് ‘അപ്നാഘര്‍’
കഞ്ചിക്കോട് ‘അപ്നാഘര്‍’ എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കുറഞ്ഞ നിരക്കില്‍ വാടകകെട്ടിടം നിര്‍മിച്ചു. 8.5 കോടി ചെലവില്‍ തൊഴില്‍ നൈ പുണ്യ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം, ഭവനം ഫൗണ്ടേഷന്‍ കേരളയാണ് കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ 620 ബെഡ് സൗകര്യത്തോടെയുള്ള കെട്ടിടം തീര്‍ത്തിരിക്കുന്നത്. 44,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ മൂന്ന്് ബ്ലോക്കുകളിലായി നാല് നിലകളിലുളള കെട്ടിടത്തിലെ ഒരു മുറിയില്‍ 10 പേര്‍ക്ക് താമസിക്കാം. ഇത്തരത്തില്‍ 62 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ രണ്ടാം ബ്ലോക്കിലെ നാല് നിലകളിലായി 32 അടുക്കള, ഏട്ട് ഊണുമുറി, 96 ശുചിമുറികള്‍, പ്രത്യേക യൂറിനല്‍സ്, കുളിക്കാന്‍ സൗകര്യങ്ങള്‍, ബാത്ത് ഷവര്‍, വസ്ത്രം അലക്കാനും ഉണക്കാനും സൗകര്യം, വിശ്രമ സ്ഥലങ്ങളോടൊപ്പം 24 മണിക്കൂര്‍ സെക്യൂരിറ്റിയും അപ്നാഘറില്‍ ഒരുക്കിയിട്ടുണ്ട്.